Latest NewsNews

ജീവനൊടുക്കാന്‍ ശ്രമിച്ച കാമുകിയെ ആശുപത്രിയില്‍വെച്ച് വിവാഹം കഴിച്ച യുവാവ് നാടുവിട്ടു

പൂന: പ്രണയം നിരസിച്ചതിന്റെ പേരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകിയെ ഐസിയുവില്‍ വച്ച് താലികെട്ടിയ ശേഷം മുങ്ങി. പൂനെയിലെ ചാകാനിലാണ് സംഭവം. സൂരജ് നലവേദ എന്ന യുവാവാണ് ഐസിയുവില്‍ വെച്ച് യുവതിയെ വിവാഹം കഴിച്ചത്. സൂരജും യുവതിയുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് ഇയാള്‍ വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം യുവാവ് ഒഴിവാക്കിയെന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. വിവാഹഭ്യര്‍ഥന സൂരജ് നിരസിച്ചതോടെയാണ് യുവതി വിഷം കഴിച്ചു. ആത്മഹത്യാശ്രമത്തെതുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ സൂരജ് അവിടെ വച്ചു തന്നെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് അറിയിച്ചതോടെ ഐസിയു വിവാഹവേദിയായി. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ഇയാള്‍ ആരും അറിയാതെ മുങ്ങുകയായിരുന്നു. യുവാവിനെതിരെ പീഡനക്കേസ് ചുമത്തി പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button