ബെംഗളൂരു: കർണാടകയിൽ ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. പുറത്തുവിട്ട നാല് സര്‍വേകളിലും ബിജെപിക്കാണ് മുന്‍തൂക്കം. എട്ട് മുതല്‍ 12 സീറ്റില്‍ വരെ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം. പവര്‍ ടിവി നടത്തിയ സര്‍വേയില്‍ 8 മുതല്‍ 12 സീറ്റ് വരെ ബിജെപി നേടുമെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് ആറ് മുതല്‍ എട്ട് വരെ സീറ്റ് നേടുമെന്നും അതേസമയം ജെഡിഎസിന് ഒരു സീറ്റ് മാത്രമേ ലഭിക്കുകയുള്ളുവെന്നും ഫലത്തിൽ പറയുന്നു.
Read also: മംഗളൂരു കോര്‍പ്പറേഷനില്‍ കോൺഗ്രസിന് തിരിച്ചടി നൽകി തെരഞ്ഞെടുപ്പ് ഫലം : ബിജെപി ഭരണം പിടിച്ചെടുത്തു
സി വോട്ടര്‍ പുറത്തുവിട്ട നിര്‍ണായക സര്‍വേയിലും ബിജെപി തന്നെ കര്‍ണാടകം ഭരിക്കുമെന്നാണ് വ്യക്തമാക്കുന്നത്. എട്ട് സീറ്റ് വരെ ബിജെപി നേടുമെന്നാണ് പ്രവചനം. പബ്ലിക് ടിവി സര്‍വേയിലും ബിജെപിക്കാണ് മുന്‍തൂക്കം. എട്ട് മുതല്‍ പത്ത് സീറ്റ് വരെ ബിജെപി നേടുമെന്നാണ് ഫലങ്ങൾ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന് മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റ് ലഭിക്കും. ജെഡിഎസ് രണ്ട് സീറ്റില്‍ വിജയിക്കും. ബിടിവി നടത്തിയ സര്‍വേയില്‍ ബിജെപി ഒമ്പത് സീറ്റ് നേടും. കോണ്‍ഗ്രസിന് മൂന്നും ജെഡിഎസ്സിന് രണ്ട് സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.
Post Your Comments