കൊച്ചി•ഹൈദരാബാദ് ബലാത്സംഗ-കൊലപാതകക്കേസ് പ്രതികളെ പോലീസ് ഏറ്റുമുട്ടലില്‍ വെടിവച്ച് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ഹൈദരാബാദിൽ, വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ച നാലു പഹയന്മാരും പോലീസുമായുളള ‘ഏറ്റുമുട്ടലിൽ’ കൊല്ലപ്പെട്ടു. അങ്ങനെ തെളിവെടുപ്പ്, രാസപരിശോധന, ജാമ്യഹർജി, വിചാരണ, അപ്പീൽ, പുനപരിശോധന ഹർജി, ദയാഹർജി, തെറ്റുതിരുത്തൽ ഹർജി.. ഇങ്ങനെ ഒരുപാട് ബദ്ധപ്പാടുകൾ ഒഴിവായി. പാടത്ത് ജോലി, വരമ്പത്ത് കൂലിയെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2406271582835887/?type=3&theater
സംഭവം നടന്ന സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ ഇവർ രക്ഷപെടാൻ ശ്രമിച്ചപ്പോഴാണ് പോലീസ് വെടിവെച്ചതെന്നാണ് സൂചന.
ഹൈദരാബാദിന് സമീപം എൻഎച്ച് -44 ൽ 26 കാരിയായ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്ത് തന്നെയായിരുന്നു ഇവരെയും കൊലപ്പെടുത്തിയത്.പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, നാല് പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ആയിരുന്നു പോലീസ് വെടിവെച്ചതെന്നാണ് സൂചന.
സർക്കാർ ആശുപത്രിയിൽ അസിസ്റ്റന്റ് വെറ്ററിനറിയായി ജോലി ചെയ്തിരുന്ന 26 കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം നവംബർ 28 ന് ഹൈദരാബാദിലെ ഷാദ്‌നഗർ പ്രദേശത്തെ ഒരു കൽക്കട്ടിനടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.നവംബർ 29 ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്യുകയും ഇവരെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ രക്ഷപെടാൻ ശ്രമിക്കുകയുമായിരുന്നു.
Post Your Comments