ന്യൂ ഡൽഹി : നീതി നിർവഹണ സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും, പോലീസ് നടപടിയിൽ ജനങ്ങൾ കൈയടിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഹൈദരാബാദിൽ വെറ്റനറി ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു.
Also read : ഹൈദരാബാദ് ബലാത്സംഗ-കൊലപാതകക്കേസ് പ്രതികളെ വെടിവച്ച് കൊന്ന സംഭവത്തില്‍ അഡ്വ. എ ജയശങ്കര്‍
സ്ത്രീകൾ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുന്നു. വളരെ വൈകിയാണ് ബലാത്സംഗക്കേസുകൾ പുറത്തു വരുന്നത്. ഉന്നവോയാ ഹൈദരാബാദോ ആകട്ടെ, ആളുകൾ വളരെ പ്രകോപിതരാണ്. അതിനാലാണ് പോലീസ് നടപടികളിൽ ആളുകൾ ആഹ്ലാദം പ്രകടിപ്പിക്കുന്നത്. നീതിന്യായ വ്യവസ്ഥയിൽ ആളുകൾക്ക് വിശ്വാസം നഷ്ടപെട്ടത് ആശങ്കപ്പെടുത്തുന്നുണ്ട്. നീതിന്യായവ്യവസ്ഥയെ ശക്തിപ്പെടുത്താൻ എല്ലാ സർക്കാരുകളും നടപടി എടുക്കണമെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീ സുരക്ഷ ഒരുക്കേണ്ടത് ജുഡീഷറിക്കു പുറത്തെ കൊലപാതകങ്ങള്‍ കൊണ്ടല്ലെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞത്. നീതിക്ക് ഒരിക്കലും പകവീട്ടാനാവില്ല. പരിഷ്കൃത സമൂഹം ചെയ്യുന്നതുപോലെ നമ്മള് നമ്മുടെ ഓരോ പൗരന്റെയും ജീവിതവും അന്തസും എങ്ങനെയാണ് സുരക്ഷിതമാക്കുക. 2012 ഡല്‍ഹി സംഭവത്തിനു ശേഷം നിര്‍മിച്ച ശക്തമായ സ്ത്രീ സുരക്ഷ നിയമങ്ങള്‍ എന്തുകൊണ്ടാണ് ശരിയായ രീതിയില്‍ നടപ്പാക്കതെന്നും യെച്ചൂരി പ്രതികരിച്ചു.
സംഭവം നടന്ന സ്ഥലത്ത് ഇന്ന് പുലര്‍ച്ചെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ പ്രതികൾ രക്ഷപെടാൻ ശ്രമിച്ചതിനാൽ വെടിവെച്ചെന്നാണ് പോലീസ് അറിയിച്ചത്. ഹൈദരാബാദിന് സമീപം എൻഎച്ച് -44 ൽ 26 കാരിയായ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്ത് തന്നെയായിരുന്നു ഇവരെയും കൊലപ്പെടുത്തിയത്.പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, നാല് പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ആയിരുന്നു പോലീസ് വെടിവെച്ചതെന്നാണ് സൂചന.
Post Your Comments