Latest NewsIndiaNews

സ്കൂള്‍ വിനോദയാത്രകളില്‍ ലഹരിയും മയക്കുമരുന്നും സെക്സും – അധ്യാപകന്റെ വെളിപ്പെടുത്തല്‍

കേരളത്തിലെ സ്‌കൂളുകളില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്ക് സംഘടിപ്പിക്കപ്പെടുന്ന വിനോദയാത്രകളില്‍ ഡി.ജെയുടെ മറവില്‍ നടക്കുന്നത് ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉപയോഗവും സെക്സുമാണെന്ന് അധ്യാപകന്‍.

വിനോദയാത്രകൾക്കുപയോഗിക്കുന്ന ബസ്സുകളെല്ലാം ഇന്ന് സഞ്ചരിക്കുന്ന DJ music കാബിനുകളായി മാറിയിട്ടുണ്ട്. പാർട്ടികളിലും നിശാ ക്ലബ്ബുകളിലും എല്ലാം മറന്ന് ഉന്മത്തരായി നൃത്തം ചെയ്യുന്ന യുവതീ യുവാക്കളുടെ രീതിയാണ് DJ യുടെ അടിസ്ഥാനം. പലപ്പോഴും ലഹരിയും മയക്കുമരുന്നും സെക്സും ഇതിൽ ഇഴചേർന്നു നിൽക്കുന്നുണ്ടാകും. കേരളത്തിലും DJ യുടെ മറവിൽ ഇതെല്ലാം വ്യാപകമാണെന്ന് സമീപകാല റിപ്പോർട്ടുകൾ ബോധ്യപ്പെടുത്തുന്നുണ്ട്.

യാതൊരു ഗുണവുമില്ലാത്തതും പിന്നാമ്പുറങ്ങളിൽ അരാജകത്വത്തിന്റെയും അശ്ശീലതയുടെയും വേരുകൾ ആഴ്ന്നിറങ്ങിയതുമായ ഇത്തരം ഡി.ജെ ഇടങ്ങൾ നമ്മുടെ മക്കളുടെ അനിവാര്യതയായി മാറിയത് എങ്ങിനെയായാണെന്നും അധ്യാപകനായ മനാഫ് ചോദിക്കുന്നു.

സത്യത്തിൽ വലിയ ചൂഷണവും കമ്പോളക്കണ്ണുകളുമാണ് ഇതിനു പിറകിലുള്ളത്. മദ്യവും മയക്കുമരുന്നും സെക്സും ജനകീയവൽക്കരിക്കുക മാത്രമാണ് DJ യുടെ മറ്റൊരു ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

മനാഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ദീർഘമായ പോസ്റ്റിടാറില്ല
പക്ഷെ ഇതിങ്ങിനെയെങ്കിലും പറഞ്ഞേ മതിയാകൂ…

കേരളത്തിലെ സ്കൂളുകളിൽ നിന്ന് അയൽ സംസ്ഥാനങ്ങളിലേക്ക് സംഘടിപ്പിക്കപ്പെടുന്ന വിനോദയാത്രകളിൽ DJ ഇപ്പോൾ ഒരു അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്!. DJ ഇല്ലെങ്കിൽ ടൂറില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. പ്രത്യേകം കെട്ടിയുണ്ടാക്കിയ ഹാളിൽ കാതടപ്പിക്കുന്ന തട്ടുപൊളിപ്പൻ ജിക്ക് മ്യൂസിക് (ഡിസ്ക്) പ്ലേ ചെയ്ത് ചടുലമായി എല്ലാവരും ഡാൻസ് (ചാടിക്കളി എന്നാണ് ശരി) ചെയ്യുന്ന രീതിയാണ് DJ. ചുവടുകളെയും ചലനങ്ങളെയും കണ്ണഞ്ചിപ്പിക്കുന്നതാക്കാൻ അതിവേഗതയിൽ മിന്നുന്ന പല വർണ്ണങ്ങളിലുള്ള ലേസർ ലൈറ്റുകൾ കൂടി ഇതിൽ ഉപയോഗിക്കുന്നു. തീവ്രമായ ശബ്ദഘോഷവും നിലവാരമില്ലാത്ത കമ്പനികൾ പുറത്തിറക്കുന്ന സെറ്റുകളിൽ നിന്നുള്ള ലേസർ പ്രകാശവും ശരീരത്തിന് വലിയ തോതിൽ ഹാനികരമാണെന്നോർക്കണം. ഏതാണ്ട്, അസഹ്യമായ ഒരു മണിക്കൂറാണ് ഒരു സെഷൻ. കാതടപ്പിക്കുന്ന സംഗീതത്തിന്റെയും മിന്നിത്തിളങ്ങിപ്പായുന്ന പ്രകാശ നൂലുകളുടെയും ലോകത്ത് താൽകാലിക വിഭ്രാന്തിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. പുറത്തിറങ്ങുമ്പോൾ പലർക്കും നടക്കാൻ വരെ കഴിയില്ല.

അവതാരകനെ വിളിക്കുന്ന Disc Jockey എന്ന പേരാണ് DJ എന്ന് ചുരുക്കി ഉപയോഗിക്കുന്നത്. വിനോദയാത്രകൾക്കുപയോഗിക്കുന്ന ബസ്സുകളെല്ലാം ഇന്ന് സഞ്ചരിക്കുന്ന DJ music കാബിനുകളായി മാറിയിട്ടുണ്ട്. പാർട്ടികളിലും നിശാ ക്ലബ്ബുകളിലും എല്ലാം മറന്ന് ഉന്മത്തരായി നൃത്തം ചെയ്യുന്ന യുവതീ യുവാക്കളുടെ രീതിയാണ് DJ യുടെ അടിസ്ഥാനം. പലപ്പോഴും ലഹരിയും മയക്കുമരുന്നും സെക്സും ഇതിൽ ഇഴചേർന്നു നിൽക്കുന്നുണ്ടാകും. കേരളത്തിലും DJ യുടെ മറവിൽ ഇതെല്ലാം വ്യാപകമാണെന്ന് സമീപകാല റിപ്പോർട്ടുകൾ ബോധ്യപ്പെടുത്തുന്നുണ്ട്.

പൊ​ള്ളാ​ച്ചി സേ​ത്തു​മ​ട അ​ണ്ണാ​ന​ഗ​റി​ലെ ഒരു ​ഫാം ഹൗ​സി​ൽ പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ച് ഡിജെ പാര്‍ട്ടി നടന്നിരുന്നു. ഇന്‍സ്റ്റഗ്രാമും ഫെയ്സ്ബുക്കും വാട്സ്ആപ്പും വഴിയാണ് യുവാക്കള്‍ ഡിജെ പാര്‍ട്ടിയില്‍ സംഘടിച്ചത്. കോയമ്പത്തൂരിലെ മലയാളി വിദ്യാർഥികളായിരുന്നു സംഘാടകർ. നി​രോ​ധി​ക്ക​പ്പെ​ട്ട ഗു​ളി​ക​ക​ളും ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും മ​ദ്യ​വും സ്​​ഥ​ല​ത്തു​നി​ന്ന്​ പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തിരുന്നു.

എറണാകുളത്തെ മാളിയേക്കപ്പടിയിൽ, ജില്ലയ്ക്കു പുറത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഉടമസ്ഥതയിലുള്ള പണിതീരാത്ത കെട്ടിടത്തിൽ ‘ഗോഡ്സ് ഓൺ ബൈക്കേഴ്സ് മീറ്റ്’ എന്ന പേരിലാ
യായിരുന്നു ഡി ജെ പാർട്ടി. 40 സ്ത്രീകൾ അടക്കം 150 പേർ പങ്കെടുത്തെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. സാഹസിക ബൈക്ക് യാത്രാസംഘത്തെ മറയാക്കിയായിരുന്നു ഈ ഡിജെ പാർട്ടി. എല്ലാവരും പാർട്ടിയുടെ പേരു പ്രിന്റ് ചെയ്ത കറുത്ത ടി ഷർട്ടാണ് ധരിച്ചിരുന്നത്. 20 ലീറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 10 കുപ്പി ബീയറും കണ്ടെടുത്തു.
കേസിൽ 5 പേരെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.

സൂര്യനെല്ലിയില്‍ ഹോംസ്റ്റേ കേന്ദ്രീകരിച്ച് ലഹരി ഡിജെ പാര്‍ട്ടി നടത്തിയ മൂന്ന് പേരെ എക്സൈസ് പൊക്കുകയുണ്ടായി. LSD ലഹരി സ്റ്റാമ്പും കഞ്ചാവും വിദേശനിർമിത സിഗരറ്റുൾപ്പെടെയുള്ള ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ് ഒരു സ്ത്രീ ഉള്‍പ്പെടെ 29 പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. കൊച്ചിയില്‍ ഒരിടവേളയ്ക്ക് ശേഷം ഡി.ജെ പാര്‍ട്ടികള്‍ ശക്തമാകുന്നതായാണ് റിപ്പോർട്ട്. പാര്‍ട്ടികളില്‍ വില്‍പ്പന നടത്താല്‍ 25 കോടി രൂപയുടെ ലഹരിമരുന്ന് കൊച്ചിയിലെത്തിയിട്ടുണ്ടെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഈയിടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

യാതൊരു ഗുണവുമില്ലാത്തതും പിന്നാമ്പുറങ്ങളിൽ അരാജകത്വത്തിന്റെയും അശ്ശീലതയുടെയും വേരുകൾ ആഴ്ന്നിറങ്ങിയതുമായ ഇത്തരം DJ ഇടങ്ങൾ നമ്മുടെ മക്കളുടെ അനിവാര്യതയായി മാറിയത് എങ്ങിനെയാണ്?!. സത്യത്തിൽ വലിയ ചൂഷണവും കമ്പോളക്കണ്ണുകളുമാണ് ഇതിനു പിറകിലുള്ളത്. മദ്യവും മയക്കുമരുന്നും സെക്സും ജനകീയവൽക്കരിക്കുക മാത്രമാണ് DJ യുടെ മറ്റൊരു ലക്ഷ്യം. ഒരു ഡിസ്കും ആമ്പിയറുള്ള സ്റ്റീരിയോ സെറ്റും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുമുണ്ടെങ്കിൽ ഏതാനും മണിക്കൂറുകൾ കൊണ്ട് ലക്ഷങ്ങൾ കൊയ്യാൻ നടത്തിപ്പുകാരനാകും. ടൂർ ഓപറേറ്റർക്കും ഏജന്റിനും കമ്മീഷനും കിട്ടും. കാതടപ്പിക്കുന്ന ശബ്ദവും നിയന്ത്രണമില്ലാത്ത ആൾക്കൂട്ടവും ഇത്ര ലളിതമായി അരങ്ങു തകർത്ത് മുന്നേറുന്നതിൽ നിയമപാലകർക്ക് ലഭിക്കുന്ന കൈമടക്കു തന്നെയാണ് പ്രധാനം ഇന്ധനം. അണിയറക്കു പിറകിൽ DJ ഇടങ്ങൾ നിയന്ത്രിക്കുന്നത് ഗുണ്ടാ സംഘങ്ങളാണ്.

കർണ്ണാടക തമിഴ്നാട് യാത്രകൾ കൂർഗ് (കുടക്) വഴി മടങ്ങണമെന്നും അവിടുത്തെ DJ യോടെ പര്യവസാനിക്കണമെന്നുമാണ് ഏതാനും വർഷങ്ങളായുള്ള ട്രൻറ്. താൽകാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിൽ ഒരേ സമയം ആറും ഏഴും സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ് ചാടിത്തിമർക്കുന്നത്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ താളം. ചെറിയ അതിരുകൾ കെട്ടിയിട്ടുണ്ടെന്ന് മാത്രം. അക്രമാസക്തവും അശ്ലീല ബന്ധിതവുമാണ് ഇത്തരം DJകൾ!. അവിടെ സംഗീതമോ നൃത്തമോ ഇല്ല. ആഭാസം മാത്രം. അന്വേഷിച്ചിടത്തോളം കൂടെപ്പോകുന്ന അധ്യാപകർ ഇതിനോട് യോജിക്കുന്നില്ല. രക്ഷിതാക്കൾ ഇതാവശ്യപ്പെടുന്നില്ല. പിന്നെ ആരാണ് ഈ മാറാപ്പ് നമ്മുടെ തലയിൽ കെട്ടി വെക്കുന്നത്?. നമ്മുടെ destinationകൾ ടൂർ ഓപറേറ്റർക്ക് വിട്ടു കൊടുക്കുന്നതിലാണ് ഇതിലെ ആദ്യ ചതി പതിയിരിക്കുന്നത്. NO എന്നു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രക്ഷിതാക്കളും സ്ഥാപന മേധാവികളും തീരുമാനിച്ചേ മതിയാകൂ. തങ്ങളുടെ സ്ഥാപനങ്ങളിൽ നിന്നുള്ള വിനോദയാത്രകളിൽ ഇനി DJ ഉൾപെടുത്തില്ല എന്ന്. അതിന് തയ്യാറാകുന്ന കുട്ടികൾ മാത്രം വന്നാൽ മതിയാകും, അധ്യാപകരും!

MT Manaf, HSST (Eng)
MSMHSS Kallingal Paramba
Kalpakancheri

https://www.facebook.com/manaf.mt/posts/2984333961585089

shortlink

Related Articles

Post Your Comments

Related Articles


Back to top button