മുംബൈ : നടപ്പ് സാമ്പത്തിക വര്‍ഷത്തെ അഞ്ചാമത്തെ പണവായ്പ നയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പണനയകമ്മിറ്റി (എംപിസി) അടിസ്ഥാന പലിശ നിരക്കിൽ (റീപോ നിരക്ക്) മാറ്റം വരുത്തിയിട്ടില്ല. നിരക്ക് 5.15 ശതമാനമായി തുടരും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആണ് പ്രഖ്യാപനം നടത്തിയത്. ആറംഗ സമിതിയില്‍ എല്ലാവരും നിരക്ക് കുറയ്ക്കുന്നതിന് എതിരെ വോട്ട് ചെയ്തു. പണപ്പെരുപ്പ നിരക്ക് ഉയരുമെന്നും, നടപ്പ് സാമ്പത്തിക വർഷം ജിഡിപി അഞ്ച് ശതമാനമായി കുറയുമെന്നും ആർബിഐ വിലയിരുത്തി.
Also read : ഓഹരി വിപണി ഉണർന്നു തന്നെ : ഇന്ന് വ്യാപാരം നേട്ടത്തിൽ തുടങ്ങി
പണപ്പെരുപ്പ നിരക്കിലെ വര്‍ധനയാണ് നിരക്ക് കുറയ്ക്കാൻ ആര്‍ബിഐയ്ക്കുമുന്നില്‍ തടസ്സമായി നിൽക്കുന്നത്. പണപ്പെരുപ്പം നാലു ശതമാനത്തില്‍ നിര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്നതെങ്കിൽ ഈയിടെ 4.62 ശതമാനത്തിലേക്ക് ഉയർന്നു. ഈ കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ചുതവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചത്. ഈ വര്‍ഷം മൊത്തം 1.35ശതമാനത്തിന്റെ കുറവ് വരുത്തി. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം സെപ്റ്റംബര്‍ പാദത്തില്‍ 4.5 ശതമാനത്തിലേയ്ക്ക് താഴ്ന്നിരുന്നു. ആറര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2019- 20 സാമ്പത്തിക വര്‍ഷം ജിഡിപി 6.1 ശതമാനം വളര്‍ച്ച പ്രകടിപ്പിക്കുമെന്ന നിഗമനത്തിൽ നിന്നാണ് റിസർവ് ബാങ്ക് മാറ്റം വരുത്തിയത്.
Post Your Comments