തിരുവനന്തപുരം : മന്ത്രിമാരുടെ വിദേശയാത്രയില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിനെതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന പോലെയുള്ള ജഡ്ജിമാരുടെ വിമര്‍ശനം ശരിയല്ല, ജനം തെരഞ്ഞെടുത്ത സര്‍ക്കാരിന് മുകളിലല്ല ജഡ്ജിമാരെന്നും സ്പീക്കര്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
ദോഹയില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കവെയായിരുന്നു സ്പീക്കറുടെ വിമര്‍ശനം.കാര്‍ഷിക വകുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള കോടതിയുടെ വാക്കാലുള്ള രൂക്ഷ വിമര്‍ശനമുണ്ടായിരുന്നത്. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ അര്‍ഥമില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു.
Post Your Comments