![](/wp-content/uploads/2019/12/maoist-1.jpg)
പേരാവൂര്‍ : ചെക്യേരി കോളനിയിലെ വീടുകളില്‍ ആയുധധാരികളായ മാവോവാദികളെത്തിയതായി വിവരം. കോളയാട് പഞ്ചായത്തില്‍ കണ്ണവം വനമേഖലയിലുള്‍പ്പെട്ട ചെക്യേരിയിലാണ് മാവോവാദികളെത്തി ഭക്ഷണസാധനം വാങ്ങി മടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ചയുമാണ് ചെക്യേരി കോളനിയിലെ വീടുകളില്‍ ആയുധധാരികളായ മാവോവാദികളെത്തിയതായി അധികൃതര്‍ക്ക് വിവരം ലഭിച്ചത്.
തോക്കേന്തിയ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘമാണ് ചെക്യേരിയിലെത്തിയതെന്നാണറിയുന്നത്. സന്ധ്യയോടെ എത്തിയ സംഘം രാത്രി 10 മണിയോടെ തിരിച്ചു പോയതയാണ് വിവരം. കോളനിയിലെ ചില വീടുകളില്‍ കയറി വീട്ടുകാരുടെ ഫോണ്‍ വാങ്ങിവെച്ച് തിരിച്ചു പോകാന്‍ നേരമാണ് തിരികെ കൊടുത്തതെന്നും പറയപ്പെടുന്നു. മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണ സാധനം ആവശ്യപ്പെട്ടതായും വിവരമുണ്ട്.
പേടി കാരണം വീട്ടുകാര്‍ പുറത്ത് പറഞ്ഞില്ലെങ്കിലും വിവരമറിഞ്ഞ് പേരാവൂര്‍ പോലീസും സ്പെഷല്‍ ബ്രാഞ്ചധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. മാവോവാദി സാന്നിധ്യം വനപാലകരും അറിഞ്ഞിട്ടുണ്ട്.
Post Your Comments