Latest NewsLife Style

വൈകുന്നേരത്തെ സ്്‌നാക്‌സിന് ലെമണ്‍ ബ്രെഡ് ടോസ്റ്റ്

 

ബ്രെഡ് മിക്കവാറും പേര്‍ക്ക് എളുപ്പമുള്ളൊരു ഭക്ഷണസാധനമാണ്. ബ്രെഡ് പ്രാതലായും സ്നാക്സായുമെല്ലാം ഉപയോഗിക്കാം. ബ്രെഡ് മൊരിച്ചത്, ബ്രഡും ജാമും, ബ്രെഡും ബട്ടറും, സാന്‍ഡ്വിച്ച് എന്നിങ്ങനെ പോകുന്നു, ബ്രെഡിന്റെ വകഭേദങ്ങള്‍. വൈകീട്ട് ജോലി കഴിഞ്ഞെത്തുന്നവര്‍ക്കും സ്‌കൂളില്‍ നിന്നും വരുന്ന കുട്ടികള്‍ക്കും നല്‍കാനുന്ന ഒരു ബ്രെഡ് വിഭവമാണ് ഗാര്‍ലിക് ലെമണ്‍ ബ്രെഡ് ടോസ്റ്റ്. എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവം കൂടിയാണിത്.

ബ്രെഡ്-8 കഷ്ണം വെളുത്തുള്ളി-4 അല്ലി (ചതച്ചത്) ബട്ടര്‍-2 ടീസ്പൂണ്‍ ചെറുനാരങ്ങ-1 കുരുുളകുപൊടി-അര ടീസ്പൂണ്‍ ഉപ്പ് രണ്ടു കഷ്ണം ബ്രെഡെടുത്ത് ഒരു വശം വീതം ടോസ്റ്റ് ചെയ്യുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ടോസ്റ്റ് ചെയ്യണം. ഇതിന് നോണ്‍ സ്റ്റിക് പാനോ മൈക്രോവേവിലെ ഗ്രില്ലോ ഉപയോഗിക്കാം. ബട്ടര്‍ ഉരുക്കുക. ഇതില്‍ വെളുത്തുള്ളി ചതച്ചത് ഇട്ടിളക്കണം.

ഇത് മൈക്രോവേവില്‍ വച്ച് പതുക്കെ ചൂടാക്കുക. വെളുത്തുള്ളി-ബട്ടര്‍ മിശ്രിതം പുറത്തെടുത്ത് ബ്രെഡിന്റെ ടോസ്റ്റു ചെയ്യാത്ത ഭാഗത്തു പുരട്ടണം. അല്‍പം ചെറുനാരങ്ങാനീരും പിഴിഞ്ഞൊഴിയ്ക്കുക. മറ്റേ ബ്രെഡിന്റെ ടോസ്റ്റ് ചെയ്യാത്ത ഭാഗം വെളുത്തുള്ളി മിശ്രിതം വച്ച ഭാഗത്തോടു ചേര്‍ത്തു വയ്ക്കുക. ഇത് ഗ്രില്ലില്‍ വച്ച് ടോസ്റ്റ് ചെയ്തെടുക്കാം.

shortlink

Related Articles

Post Your Comments


Back to top button