Food & CookeryLife Style

കുട്ടികള്‍ക്ക് സ്‌നാക്‌സ് ആയി ഒരു സ്പെഷല്‍ മുട്ട ദോശ

ദോശകള്‍ പലതരത്തില്‍ ഉണ്ടാക്കാം. മുട്ട കൊണ്ട് സ്പെഷല്‍ ദോശ തയ്യാറാക്കിയാലോ? കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഭക്ഷണമായിരിക്കും.

ചോരുകള്‍

ദോശമാവ് 2 കപ്പ്
കാരറ്റ് 2
ഉള്ളി 8
പച്ചമുളക് 2
ഇഞ്ചി ചെറിയ കഷണം
തക്കാളി 1
മുട്ട 2
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ക്രഷ്ഡ് ചില്ലി 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്നവിധം

രണ്ടു കപ്പ് അരിക്ക് ഒരു കപ്പ് ഉഴുന്ന് അതാണ് ദോശമാവിന്റെ കണക്ക്. അരച്ചു തയാറാക്കിയ ദോശ മാവില്‍ നിന്നും രണ്ടു കപ്പ് എടുത്ത് ഉപ്പ് ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കുക.

എല്ലാ സാധനങ്ങളും ചെറുതായി അരിഞ്ഞ് ബൗളില്‍ ഇട്ട് ഉപ്പും മുട്ടയും ചേര്‍ത്ത് കലക്കി വയ്ക്കുക. ദോശക്കല്ല് ചൂടാകുമ്‌ബോള്‍ നല്ലെണ്ണ പുരട്ടി ദോശമാവ് ഒഴിച്ച് പരത്തി അല്‍പ്പം കഴിഞ്ഞ് മുട്ടക്കൂട്ട് ഒഴിച്ച് നിരത്തി അതിന് മുകളില്‍ ചതച്ചെടുത്ത ഉണക്ക മുളക് വിതറി അടച്ച് വേവിക്കുക. രുചികരമായ മുട്ടദോശ റെഡി

shortlink

Related Articles

Post Your Comments

Related Articles


Back to top button