കൊല്ലം: കുണ്ടറ പൊലീസ് മര്‍ദ്ദിച്ച യുവാവിന്റെ അവസ്ഥ വളരെ മോശമാണെന്ന് റിപ്പോര്‍ട്ട്. കുണ്ടറ പടപ്പക്കര സ്വദേശി കുളത്തിപ്പൊയ്ക മേലതില്‍ വീട്ടില്‍ സജീവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. യുവാവിന്റെ കുടല് മുറിഞ്ഞിട്ടുണ്ടെന്നും സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും വക്കീല്‍ പറഞ്ഞു. രണ്ടു മാസത്തിനുളളില്‍ പൊലീസ് നിയമനം കാത്തിരിക്കുകയാണ് സജീവ്. സജീവിനെ (35)തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.
യുവാവിനുമേല്‍ കേസ് ചുമത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപണമുണ്ട്. കേസില്‍ മൂന്നാം പ്രതിയെന്ന് ആരോപിക്കുന്ന സജീവ് ഇപ്പോളും പൊലീസ് റിമാന്‍ഡിലാണ്. പൊലീസ് അക്രമങ്ങളെ പറ്റി മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയില്ലെന്നും പരാതി ഉയരുന്നു. സജീവിന്റെ ഭാര്യയും പൊലീസാണ്. ഇവര്‍ തമ്മില്‍ വിവാഹ മോചനക്കേസ് നടക്കുന്നുണ്ട്.കുണ്ടറ സ്വദേശി സജീവിനെയും സുഹൃത്തിനെയും റോഡില്‍ നിന്ന് കൂട്ടികൊണ്ടു പോയി പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് വക്കീല്‍ പറഞ്ഞു.
സ്കൂള്‍ കിണറ്റില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലര്‍ത്തി; വിദ്യാർഥികൾ ആശുപത്രിയിൽ , നാലുപേർക്ക് ഗുരുതരം
വയറില്‍ ബൂട്ടുപയോഗിച്ച് ചവുട്ടി. ഈ മര്‍ദ്ദനമുറയില്‍ കുടല് തകര്‍ന്നതായാണ് ആരോപണം. യുവാവിന്റെ ഭാര്യ വനിതാ പോലീസാണ്. ഇവര്‍ തമ്മില്‍ വിവാഹ മോചന കേസ് നടക്കുന്നുണ്ട്. മര്‍ദ്ദനത്തിന് പിന്നില്‍ ബാഹ്യസമ്മര്‍ദമുണ്ടെന്ന ആരോപണം സജീവിന്റെ അഭിഭാഷകന് ജോസ് കുണ്ടറ ഉന്നയിക്കുന്നു. പോലീന്റെ ഭീഷണി കാരണം മജിസ്ട്രേറ്റിനോട് മര്‍ദ്ദന വിവരം പറഞ്ഞില്ല.
Post Your Comments