തൃശൂര്‍: ഭക്ഷണം കിട്ടാതെ കുട്ടികള്‍ മണ്ണുവാരിത്തിന്നുന്ന അവസ്ഥയിലേക്കു കേരളത്തെ അധപ്പതിപ്പിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ഭക്ഷ്യമന്ത്രി പി. തിലോത്തമന് രാജിവയ്ക്കണമെന്നു കേരള കോണ്‍ഗ്രസ് – ജേക്കബ് ഗ്രൂപ്പ്.സിവില്‍ സപ്ലൈസ് വ്യാപാരശാലകളില്പോലും സാധനങ്ങള്‍ ലഭ്യമല്ലെന്ന് ആരോപിച്ച് തൃശൂര്‍ പീപ്പിള്‍സ് ബസാറിനു മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സംഭവത്തിൽ വി മുരളീധരനും ആരോപണവുമായി രംഗത്തെത്തി.
ഭരണസിരാകേന്ദ്രത്തിന്റെ വിളിപ്പാടകലെ ഇങ്ങനെയൊരു കുടുംബം കഴിയുന്നത്, അവര്‍ ദാരിദ്യത്തിന്റെ അങ്ങേയറ്റം എത്തുംവരെ കാണാതിരുന്ന ജനപ്രതിനിധികള്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ ലജ്ജയില്ലേ എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് പട്ടിണി സഹിക്കാന്‍ കഴിയാതെ മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്.
മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ സാന്നിധ്യം അനിവാര്യമായതിനാല്‍ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല.
Post Your Comments