Latest NewsJobs & VacanciesNews

ഐ.ടി പ്രൊഫഷണൽ തസ്തികകളിൽ കരാർ നിയമനം : അപേക്ഷ ക്ഷണിച്ചു

ഐ.ടി പ്രൊഫഷണൽ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. നന്ദൻകോട് സ്വരാജ് ഭവനിൽ പ്രവർത്തിക്കുന്ന ഗ്രാമവികസന കമ്മീഷണറേറ്റിൽ പി.എം.എ.വൈ(ജി)സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്ക്, ഐ.ടി/കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലെ ബി.ടെക് ബിരുദം, ഡിഗ്രി തലത്തിൽ മാത്തമാറ്റിക്‌സ് മെയിൻ/സബ്‌സിഡിയറി പഠിച്ചതിന് ശേഷമുള്ള റഗുലർ എം.സി.എ എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

Also read : ഗവണ്‍മെന്‍റ് ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട് ഇതേ തരത്തിലുള്ള ജോലികൾ കൈകാര്യം ചെയ്ത് അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. വിശദവിവരങ്ങൾ www.rdd.kerala.gov.in ൽ ലഭിക്കും. അപേക്ഷ 16ന് വൈകിട്ട് അഞ്ചിനു മുമ്പ് തിരുവനന്തപുരം നന്ദൻകോട് സ്വരാജ് ഭവനിലെ ഗ്രാമവികസന കമ്മീഷണറേറ്റിൽ ലഭിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button