Latest NewsKeralaNews

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയ്ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധിയിങ്ങനെ

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയായ ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന പുസ്തകത്തിന്റെ അച്ചടിയും വിതരണവും നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഉള്ളടക്കത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാം. നടപടിയുണ്ടായില്ലെങ്കില്‍ മജിസ്‌ട്രേറ്റിനെ സമീപിക്കാമെന്നാണ് കോടതി വിധിച്ചത്.
എസ്എംഐ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫാണ് ഹര്‍ജി നല്‍കിയത്. ഡിസി ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കും വിശ്വാസി സമൂഹത്തിനും നാണക്കേട് ഉണ്ടാക്കുന്നതാണ്. അതിനാല്‍ ഇതിന്റെ അച്ചടിയും വിതരണവും നിര്‍ത്തിവെക്കണം. ലൂസി കളപ്പുര, ഡിസി ബുക്‌സ്, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.

‘കർത്താവിന്‍റെ  നാമത്തിൽ’ എന്ന പുസ്തകത്തില്‍ വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ് സിസ്റ്റർ ലൂസി കളപ്പുര തുറന്നുപറഞ്ഞത്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ പീഡനശ്രമം ഉണ്ടായെന്നും സിസ്റ്റര്‍ ലൂസി പുസ്‍തകത്തിലൂടെ വെളിപ്പെടുത്തി. നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സിസ്റ്റര്‍ ആരോപിക്കുന്നത്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button