ഖാര്‍ത്തൂം : എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 23 പേര് മരിച്ചു. മരിച്ചവരില്‍18 പേര് ഇന്ത്യക്കാരാണ്. സുഡാനിലെ ഖാര്‍ത്തൂമിലെ സീല സിറാമിക് ഫാക്ടറിയില്‍ ചൊവ്വാഴ്ചയായിരുന്നു ദുരന്തം. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാല്‍ സാധിക്കാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
Read Also : കല്‍ക്കരി ഖനിയില്‍ വന്‍ സ്ഫോടനം : നിരവധി മരണം
130 പേര്‍ക്ക് പരുക്കേറ്റുവെന്നാണ് വിവരം. ഫാക്ടറി പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലാണ്. സ്ഫോടന സമയം 68 ഇന്ത്യാക്കാര്‍ കമ്പനിയില്‍ ഉണ്ടായിരുന്നു. ഗുജറാത്ത്, യുപി, ബിഹാര്‍, ഹരിയാന, ഡല്‍ഹി, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ജീവനക്കാരാണ് മരിച്ചത്.
മരിച്ചവരില്‍ മലയാളികളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 34 ഇന്ത്യക്കാര്‍ രക്ഷപ്പെട്ടു. ഇവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. അപകടത്തിനിടെ കാണാതായ 16 ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവിട്ടു. പൊള്ളലേറ്റ് ഏഴ് ഇന്ത്യക്കാരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.
അപകടത്തില്‍പ്പെട്ട ഇന്ത്യക്കാരെ സഹായിക്കാന്‍ എംബസി അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര് അറിയിച്ചു. ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര ഹോട്ട്ലൈനും ആരംഭിച്ചു. ഹോട്ടലൈന്: മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ സുഡാന് ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.
Post Your Comments