Latest NewsIndia

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി മെല്‍ബണ്‍ അല്ല, ഇന്ത്യയിൽ : അടുത്ത വർഷം ആദ്യം ഉദ്‌ഘാടനം

1.10 ലക്ഷം കാണികളെ ഉള്‍ക്കൊള്ളുന്ന സ്‌റ്റേഡിയമാണ് അഹമ്മദാബാദില്‍ ഉയരുന്നത്.

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ പണി അഹമ്മദാബാദില്‍ പൂര്‍ത്തിയാകുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ പണി പൂര്‍ത്തിയാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 63 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിന് ഏകദേശം 700 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1.10 ലക്ഷം കാണികളെ ഉള്‍ക്കൊള്ളുന്ന സ്‌റ്റേഡിയമാണ് അഹമ്മദാബാദില്‍ ഉയരുന്നത്.

ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന ബഹുമതി ഓസ്‌ട്രേലിയയിലെ മെല്‍ബണിന് നഷ്ടമാകും.മെല്‍ബണില്‍ 90,000 കാണികള്‍ക്കാണ് മത്സരം കാണാനാകുക.വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങ് നടത്താനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഏഷ്യ x1 – വേള്‍ഡ് x1 മത്സരം ഈ സ്റ്റേഡിയത്തില്‍ നടത്താനാണ് സാധ്യത. ഐസിസിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞു.

എതിർപ്പുകൾ വിലപ്പോയില്ല: എസ്പിജി സുരക്ഷ നിയമഭേദഗതി ബില്‍ രാജ്യസഭയിലും പാസായി, എസ്പിജി സുരക്ഷ ഇനി രാജ്യത്ത് ഒരാൾക്ക് മാത്രം

12 ടെസ്റ്റുകള്‍ക്കും 24 ഏകദിന മത്സരങ്ങള്‍ക്കും വേദിയായിട്ടുള്ള മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയം 1982ലാണ് ഉദ്ഘാടനം ചെയ്തത്. ഈ പഴയ സ്റ്റേഡിയം പൊളിച്ചു മാറ്റിയാണ് പുതിയ സ്റ്റേഡിയം പണിയുന്നത്.

shortlink

Post Your Comments


Back to top button