Latest NewsNewsIndia

കേരള സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് കോസ്റ്റ് ഗാര്‍ഡ് അക്കാദമി നഷ്ടമായതെന്ന് വി. മുരളീധരന്‍

ന്യൂഡൽഹി: കേരള സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് കണ്ണൂര്‍ അഴീക്കലില്‍ അനുവദിച്ച കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേന്ദ്രസര്‍ക്കാരിന് ഉപേക്ഷിക്കേണ്ടി വന്നതെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. കേരള സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയത് ചതുപ്പ് നിലമാണെന്നും അതിനാൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. പകരം സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ കേരള സര്‍ക്കാരിനോട് കേന്ദ്രം പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനുകൂല നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.

Read also: കേരള നിയമസഭയല്ല പാർലമെന്റന്ന് കോൺഗ്രസ് നേതാക്കൾ മനസ്സിലാക്കണമെന്ന് വി. മുരളീധരന്‍

പകരം സ്ഥലം ഏറ്റെടുത്ത് നല്‍കിയിരുന്നെങ്കില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേരളത്തിന് നഷ്ടമാകുമായിരുന്നില്ല. 2011ല്‍ കേരളം ഏറ്റെടുത്ത് നല്‍കിയ സ്ഥലത്ത് അന്‍പത് കോടി രൂപ മുടക്കി കേന്ദ്ര സര്‍ക്കാര്‍ ചുറ്റുമതില്‍ പണിഞ്ഞിരുന്നു. ഈ പണം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും കേന്ദ്രത്തിന് തിരിച്ച്‌ നല്‍കിയിട്ടില്ലെന്നും വി. മുരളീധരൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button