Latest NewsHealth & Fitness

പ്രമേഹരോഗികള്‍ക്ക് ശീലിക്കാം പശ്ചിമോത്താനാസനം

ശരീരത്തിന് ഏറെ പ്രയോജനപ്പെടുന്ന ഒരു ആസനമാണ് പശ്ചിമോത്താനാസനം. സുഷുമ്നയിലൂടെ പ്രാണന്‍ സഞ്ചരിക്കുന്നതിനും ഉദരാഗ്‌നി വര്‍ദ്ധിക്കുന്നതിനും അരക്കെട്ട് ഒതുങ്ങുന്നതിനും പ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നതിനും ഈ ആസനം ഏറെ പ്രയോജനകരമാണ്. പ്രമേഹരോഗികള്‍ക്ക് ആ ആസനം മികച്ചതാണ്. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെ ക്രമീകരിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു. നാഡീവ്യൂഹം ഉത്തേജിക്കപ്പെടുന്നു. നട്ടെല്ലിന് വഴക്കം ലഭിന്നു, യുവത്വം കാത്തതുസൂക്ഷിക്കാനുപകരിക്കും. നിത്യപരിശീലനം നട്ടെല്ലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

ചെയ്യേണ്ടവിധം

ഇരുന്നതിന് ശേഷം കാലുകള്‍ നിവര്‍ത്തി കൂട്ടിച്ചേര്‍ത്ത് വയ്ക്കുക. കാല്‍വിരലുകള്‍ ശരീരത്തിന് അഭിമുഖമായിരിക്കണം. ശ്വസിച്ചുകൊണ്ട് രണ്ട് കൈകളും കാലുകള്‍ക്ക് ് സമാന്തരമായി മുകളിലേക്ക് ഉയര്‍ത്തുക. നട്ടെല്ല് കഴിയുന്നത്ര നിവര്‍ത്തണം. നട്ടെല്ലിന്റെ വലിവ് നിലനിര്‍ത്തിക്കൊണ്ട് ശ്വാസോച്ഛ്വാസത്തോടെ അരക്കെട്ട് മുതല്‍ മുന്നോട്ട് വളഞ്ഞ് കൈവിരലുകള്‍ കൊണ്ട് കാല്‍വിരളുകളെ തൊടുക.

പുറംഭാഗവും കാലുകളും കഴിയുന്നത്ര നിവര്‍ന്നിരിക്കണം. കാല്‍വിരലുകള്‍ പിടിക്കാന്‍ കഴിയാത്ത പക്ഷം കാല്‍ക്കുഴകളിലോ മുഴംകാലിലോ പിടിച്ചാല്‍ മതി. മാറിടത്തെ ആകുന്നത്ര കാലുകള്‍ക്ക് സമീപത്തേക്ക് കൊണ്ടുവരിക. പാദങ്ങള്‍ ചേര്‍ന്നും കാല്‍മുട്ടുകള്‍ നിവര്‍ന്നും ഇരിക്കണം.

തുടക്കക്കാര്‍ക്ക് ശ്വസോച്ഛാസത്തോടെ പത്ത് മുതല്‍ മുപ്പത് സെക്കന്‍ഡ് വരെ ഇങ്ങനെ ഇരിക്കാം. ഓരോ ശ്വാസോച്ഛാസത്തിലും മുന്നോട്ട് വരാന്‍ ശ്രമിക്കുക. ഇത് രണ്ട് മൂന്ന് തവണ ആവര്‍ത്തിക്കാം. പരിചയസമ്പന്നരായവര്‍ക്ക് പൂര്‍ത്തിയായ ആസനത്തില്‍ അഞ്ച് മുിനിട്ട് വരെ ആ നിലയില്‍ തുടരാം. ഇങ്ങനെയിരിക്കുമ്പോള്‍ ദീര്‍ഘശ്വാസം എടുക്കാന്‍ മറക്കരുത്. അരക്കെട്ടിലേക്ക് ശ്വസിക്കുന്നതായും ഉള്ളിലെ പിരിമുറുക്കം പുറത്ത് കളയുന്നതായും സങ്കല്‍പ്പിക്കുക. ശരീരത്തെ താഴ്ത്താന്‍ അമിതമായി ബലം പ്രയോഗിക്കരുത് ., ശ്വസിച്ചുകൊണ്ട് ശരീരം പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാം.

shortlink

Post Your Comments


Back to top button