നാഷണല്‍ ബിയേഡ് ചാമ്പ്യന്‍ഷിപ്പില്‍ പത്തനംതിട്ട കൊടുമണ്‍ സ്വദേശി പ്രവീണ്‍ പരമേശ്വറിനാണ് ഒന്നാം സ്ഥാനം. ഏഴു വര്‍ഷത്തെ പ്രയത്നത്തില്‍ 38 ഇഞ്ചു താടിയുമായി പ്രവീണ്‍ രംഗപ്രവേശം ചെയ്തതോടെ, രാജസ്ഥാന്റെയും പഞ്ചാബിന്റെയും ആധിപത്യം തകരുകയായിരുന്നു .കേരളീയവസ്ത്രമണിഞ്ഞു കച്ചമുറുക്കി അങ്കച്ചേവരുടെ വേഷത്തിലായിരുന്നു റാമ്പില്‍ പ്രവീണിന്റെ പ്രകടനം.ഏഴുവര്‍ഷം മുമ്പ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ താടി കുറവായതിന്റെ പേരില്‍ തഴയപ്പെട്ടതാണ് ഇപ്പോഴത്തെ നീളന്‍ താടിക്കു പിന്നിലുള്ള രഹസ്യം.
മൂന്നുവര്‍ഷമായി മുടങ്ങാതെ നടക്കുന്ന പ്രകടനം ഇത്തവണ ഡല്‍ഹിക്കടുത്ത് ഗുഡ്ഗാവിലായിരുന്നു. ടെക്‌നോപാര്‍ക്കില്‍ ഐ.ടി. എന്‍ജിനിയറായിരുന്നു. സിനിമാ മോഹത്തെ തുടര്‍ന്ന് 2012-ല്‍ രാജിവെച്ച് കൊച്ചിയിലേക്കു ചേക്കേറി. ആദ്യസിനിമയായ ‘ടമാര്‍ പഠാറി’ലെ താടിപ്പാട്ട് പ്രവീണിനെ ശ്രദ്ധേയനാക്കി. ഷെര്‍ലക് ഹോംസ്, ഇടി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടി നായകനായ ഗാനഗന്ധര്‍വനിലും അഭിനയിച്ചു. ഇതിനിടെ, ചില സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.
Post Your Comments