തിരുവനന്തപുരം: ന്യൂനമർദ്ദം രൂപം കൊണ്ടതിനെ തുടർന്ന് നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപാത നിശ്ചയിച്ചിട്ടില്ല. മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാൽ തെക്കുപടിഞ്ഞാറ് അറബിക്കടല്‍, ലക്ഷദ്വീപ് മേഖല, കേരള തീരം, കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന് നിർദേശമുണ്ട്. ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും ഒരു കാരണവശാലും കടലില്‍ ഇറങ്ങാന്‍ പാടില്ലെന്നും അതോറിറ്റി അറിയിച്ചു.
Post Your Comments