ബലാത്സംഗക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ആരിഫിന്റെ ദാരിദ്ര്യം നിറഞ്ഞ കുടുംബ സാഹചര്യങ്ങള്‍ നിരത്തി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും പ്രിയങ്ക റെഡ്ഢി ലോറി ഇടിച്ചു മരിച്ചതാണെന്ന തരത്തിൽ മാതാവിന്റെ മൊഴികൾ റിപ്പോർട്ട് ചെയ്യുകയും ചെയ്ത ദേശീയ മാധ്യമമായ ദി ക്വിന്റ്റിനെതിരെ കടുത്ത പ്രതിഷേധം. സമൂഹ മാധ്യമങ്ങളിലും തെലങ്കാനയിലെ മാധ്യമത്തിന്റെ ഈ നിലപാടിനെതിരെ പ്രതിഷേധം പുകയുകയാണ്. ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ കെണിയില്‍ പെടുത്തി കൂട്ട ബലാത്സംഗം ചെയ്ത് മൃതദേഹം കത്തിച്ച കേസിലെ മുഖ്യപ്രതിയാണ് മുഹമ്മദ് ആരിഫ്.
ഇയാളെയും കൂട്ടാളികളെയും പോലിസ് അറസ്റ്റ് ചെയ്തതതിന് പിറകെയാണ് ആരിഫിന്റെ വീട്ടിലെത്തി ദ്വി കിന്റ് അവരുടെ ദയനീയാവസ്ഥ പെരുപ്പിച്ച് കാണിക്കുന്ന റിപ്പോര്‍ട്ട് നല്‍കിയത്. ഹൈദരാബാദ് ബലാത്സംഗക്കൊലക്കേസിലെ മുഖ്യപ്രതിമുഹമ്മദ് ആരിഫിന്റെ വീട്ടിലെത്തിയ ‘ദി ക്വിന്റ്’ ലേഖകന്‍ ഇയാളുടെ വീടിന്റെയും കിടപ്പ് മുറിയുടെയും അവസ്ഥ കാണിച്ച് അയാള്‍ ദരിദ്രനാണെന്ന് സമര്‍ത്ഥിക്കുകയാണ്. അവനും കുടുംബവും എത്ര ദരിദ്രമാണ്. മുഹമ്മദ് ആരിഫ് ജയിലില്‍ പോയാല്‍ എങ്ങനെയാണ് ആ കുടുംബം കഴിയുക. അമ്മയ്ക്ക് ശസ്ത്രക്രിയ നടത്താനാണ് മുഹമ്മദ് അധ്വാനിച്ചത്.
ക്രൂരബലാത്സംഗത്തിനിരയായി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ക്ഷേത്രമടച്ചിട്ടും പ്രതിഷേധം
വീട്ടുകാര്‍ക്കായി അവന്‍ പത്താം ക്ലാസോടെ പഠനം നിര്‍ത്തി എന്നിങ്ങനെ ചിത്രീകരിച്ച് പ്രതിയ്ക്കായി ലേഖനം എഴുതിയെന്നാണ് സോഷ്യൽ മീഡിയയുടെ ആരോപണം. മാതാവിന്റെ പ്രതികരണമായി പ്രസിദ്ധീകരിച്ചത്, മകൻ ആരിഫ് മുഹമ്മദ് വീട്ടിലെത്തിയപ്പോൾ താൻ ലോറിയിടിച്ചു ഒരു പെൺകുട്ടിയെ കൊലപ്പെടുത്തി എന്നായിരുന്നു. എന്നാൽ ഒരു അപകടം ആയിരുന്നെങ്കിൽ മൃതദേഹം കത്തിക്കേണ്ട ആവശ്യം എന്തായിരുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.മുഹമ്മദ് ആരിഫിന്റെ കുടുംബത്തെക്കുറിച്ച് ആ പ്രദേശത്തെ എല്ലാ മുസ്‌ലിംകളും ആശങ്കാകുലരാണെന്ന് ‘ദി ക്വിന്റ്’ അവകാശപ്പെടുന്നു.
മുഹമ്മദിന്റെ പിതാവിന്റെയും അമ്മയുടെ അവസ്ഥ, കിടപ്പ് മുറി എന്നിവയ്‌ക്കൊപ്പം മുഹമ്മദ് മുമ്പ് ജോലി ചെയ്തിരുന്ന പെട്രോള്‍ പമ്പിന്റെ ഫോട്ടോ വരെ ദി ക്വിന്റ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.തീവ്രവാദികള്‍ കൊല്ലപ്പെട്ടാല്‍ അവരുടെ വീടുകളിലെത്തി അവരോട് സഹതാപമുണ്ടാക്കാവുന്ന വിധത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. അവരുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പ്രതികരണം എടുത്ത് ബ്രേക്കിംഗ് ന്യൂസ് ആക്കുന്നു.
അതേസമയം കൊല്ലപ്പെടുന്ന സൈനികരുടെ മേല്‍വിലാസം പോലും വാര്‍ത്തകളില്‍ നല്‍കാന്‍ ഇവരാരും തയ്യാറാവുന്നില്ല. ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ ബലാത്സംഗികള്‍ക്ക് പോലും അനുകൂല അന്തരീക്ഷം ഒരുക്കാന്‍ ശ്രമിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിലും ട്വിറ്ററിലും ആരോപണം ഉയരുന്നത്.അതേസമയം കുറ്റവാളികളിൽ ഒരാളുടെ ‘അമ്മ പറഞ്ഞത് അവനെ ഞങ്ങൾക്കിനി വേണ്ട അവൻ ഒരു മൃഗമാണ്, അവനെ കൊല്ലുകയോ കത്തിക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോളൂ എന്നാണ്.
“My son came home on the morning of 29 November, around one in the morning. He looked petrified and kept telling us he killed someone.” @iyersaishwarya meets the mother of an accused in the #Hyderabad rape and murder case. https://t.co/B5LctbZTOk
— The Quint (@TheQuint) December 1, 2019
Post Your Comments