കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തിലെ ആദ്യ വനിത പൈലറ്റ് ആയി ശിവംഗി ഔദ്യോഗികമായി ചുമതലയേറ്റു. കൊച്ചി നേവല്‍ ബേസില്‍ നടന്ന ചടങ്ങിലാണ് നാവിക സേന പൈലറ്റായി സബ് ലെഫ്‌നന്റ് ശിവാംഗി ചുമതലയേറ്റത്. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന സ്വപ്‌നമാണ് തന്റെ നെഞ്ചില്‍ ഇരിക്കുന്നതെന്ന് പൈലറ്റ് ബാഡ്ജില്‍ കൈവച്ച് ശിവാംഗി പറഞ്ഞു. തനിക്കും മാതാപിതാക്കള്‍ക്കും ഏറെ അഭിമാനം നിറഞ്ഞ നിമിഷമാണ് ഇതെന്നും സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ തികയുന്നില്ലെന്നും ശിവാംഗി പറഞ്ഞു.
ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശിവാംഗിക്ക് പരിശീലനത്തിന്റെ മൂന്നാംഘട്ടമായ ഡോര്‍ണിയര്‍ ഓപ്പറേഷണല്‍ കണ്‍വേര്‍ഷണ്‍ കോഴ്‌സ് കൂടി പൂര്‍ത്തിയാക്കാനുണ്ട്.
സിക്കിം മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ശിവാംഗി ഉപരിപഠനം നടത്തിയത് ജയ്പൂരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ്. പഠനം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ നാവികസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
Post Your Comments