Latest NewsLife StyleFood & Cookery

ഉച്ച ഭക്ഷണത്തിന് എരിവുള്ള കുടംപുളിയിട്ട നല്ല നാടന്‍ മീന്‍ കറി

കുടംപുളിയിട്ട നാടന്‍ മീന്‍കറിയുടെ പ്രത്യേകത ഒരാഴ്ച കേടാകത്തില്ല!, ഫ്രിഡ്ജ് ഇല്ലാത്തവര്‍ക്കും ഈ മീന്‍ കറി തയാറാക്കി ദിവസങ്ങളോളം കഴിക്കാം. ചോറിനും ചപ്പാത്തിക്കുമൊപ്പം വേറെ കറിവേണ്ട.

ചേരുവകള്‍

മീന്‍ – 1 കിലോ
കുടംപുളി – 5 അല്ലി
വെളുത്തുള്ളി -10 അല്ലി
ഇഞ്ചി – ഇടത്തരം
കറിവേപ്പില -5 തണ്ട്
കടുക് -1/4 ടേബിള്‍ സ്പൂണ്‍
മുളകുപൊടി -3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/4 ടേബിള്‍ സ്പൂണ്‍
ഉലുവാപ്പൊടി -1/4 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ -4 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു മണ്‍ചട്ടി ചൂടാക്കുക അതിലേക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ചൂടായി വരുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക. ഒരു തണ്ട് കറിവേപ്പിലയും ഇടാം. നന്നായി വാടിവന്ന ശേഷം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് മൂപ്പിച്ചെടുക്കുക.

ഇതിലേക്ക് പുളിയും രണ്ടു തണ്ട് കറിവേപ്പിലയും ചേര്‍ത്തു കൊടുക്കുക. പൊടി കരിയാതെ പ്രത്യേകം ശ്രദ്ധിക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ചു അടച്ചുവച്ച് തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കൊടുക്കുക. മീന്‍ കഷ്ണങ്ങള്‍ ഇട്ടു കൊടുക്കുക. അടച്ചുവെച്ച് 10 മിനിറ്റ് ഇടത്തരം തീയില്‍ വേവിച്ചെടുക്കാം. ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന ഉലുവപ്പൊടി ചേര്‍ത്ത് 10 മിനിറ്റ് വീണ്ടും വേവിക്കാം.

ചാറു കുറുകി വരുന്ന പരുവമാകുമ്പോള്‍ തീ ഓഫ് ചെയ്ത് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചണ്ണയും ബാക്കിവന്ന കറിവേപ്പിലയും ചേര്‍ത്തുകൊടുക്കുക. കുടംപുളിയിട്ട മീന്‍കറി തയാറായിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button