ജീവിത വൈവിധ്യങ്ങളുടെ സമകാലിക വിശേഷങ്ങളുമായി രാജ്യാന്തര ചലച്ചിത്രമേളയുടെ കണ്ടമ്പററി മാസ്‌റ്റേഴ്സ് ഇന്‍ ഫോക്കസില്‍ സ്വീഡ്വീഷ് സംവിധായകന്‍ റോയ് ആന്‍ഡേഴ്സനും ഫ്രഞ്ച് സംവിധായകന്‍ ടോണി ഗാറ്റ്‌ലിഫും. ഇരുവരും സംവിധാനം ചെയ്ത ഏഴ് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ആറു ദശാബ്ദത്തിനിടെ ആറു ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്ത റോയ് ആന്‍ഡേഴ്സന്റെ എബൌട്ട് എന്‍ഡ്‌ലെസ്സ്‌നസ്സ്, എ പീജിയന്‍ സാറ്റ് ഓണ്‍ എ ബ്രാഞ്ച് റിഫ്‌ലക്റ്റിംഗ് ഓണ്‍ എക്‌സിസ്റ്റന്‍സ്, യു ദ ലീവിങ്, സോങ്‌സ് ഫ്രം ദ സെക്കന്റ് ഫ്‌ളോര്‍ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഇന്‍ഡിഗ്‌നദോസ്, ദെജാം, ജെറോനിമോ എന്നിവയാണ് ഈ വിഭാഗത്തിലെ ടോണി ഗാറ്റ്‌ലിഫ് ചിത്രങ്ങള്‍.
ജനാധിപത്യത്തിന് വേണ്ടി 2012 ല്‍ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച് സ്‌പെയിനിലാകെ ആളിപ്പടര്‍ന്ന ആഭ്യന്തര കലാപത്തിന് സാക്ഷിയാകേണ്ടിവന്ന അനധികൃത യൂറോപ്യന്‍ കുടിയേറ്റക്കാരിയിലൂടെ യൂറോപ്പിന്റെ സമീപകാല രാഷ്ട്രീയം ചിത്രീകരിക്കുന്ന ചിത്രമാണ് ഗാറ്റ്‌ലിഫിന്റെ ഇന്‍ഡിഗ്‌നദോസ്. ജീവിക്കാനുള്ള അവകാശത്തിനായി തെരുവിലിറങ്ങേണ്ടി വന്ന ഒരു ജനതയുടെ വികാരമാണ് ഈ ചിത്രം ചര്‍ച്ചചെയ്യുന്നത്.
റോയ് ആന്‍ഡേഴ്സണ്‍ സംവിധാനം ചെയ്ത സോങ്സ് ഫ്രം ദ സെക്കന്റ് ഫ്ളോര്‍ ജീവിതത്തിന്റെ നിരര്‍ത്ഥകതയെ കറുത്ത ഫലിതമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. കാന്‍,നോര്‍വീജിയന്‍, ഗുള്‍ബാഗ് തുടങ്ങിയ പത്തോളം ചലച്ചിത്രമേളകളില്‍ പുരസ്‌കാരം നേടിയ ഈ ചിത്രം, പെറു കവി സീസര്‍ വലേജോയുടെ കവിതയെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
Post Your Comments