നിത്യ ജീവിതത്തിലെ ഒരു സാധാരണ രോഗമാണ് തലവേദന. പല രോഗത്തിന്റെയും, അമിത ക്ഷീണത്തിന്റെയും ലക്ഷണമായി തലവേദന ആദ്യമെത്താറുണ്ടെങ്കിലും ഇവയെ ശരിയായി തിരിച്ചറിഞ്ഞില്ലെങ്കില്‍ അപകടകരമാണ്. തലച്ചോറിലെ മുഴ, ക്ഷയരോഗം, മസ്തിഷ്‌ക ജ്വരം, രക്തക്കുഴലിലുണ്ടാവന്ന കുമിളകള്‍ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങളുടെ ലക്ഷണമായും തലവേദന വരാം.
തലച്ചോറിലെ മുഴ, ക്ഷയരോഗം, മസ്തിഷ്‌ക ജ്വരം, രക്തക്കുഴലിലുണ്ടാവന്ന കുമിളകള്‍ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങളുടെ ലക്ഷണമായും തലവേദന വരാം. ഇത്തരം തലവേദനകൾ സാധാരണമായതിനാൽ നമ്മളിൽ കാര്യമാക്കാറില്ല പക്ഷെ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് വലിയ അപകടത്തിൽ കൊണ്ടുചെന്നെത്തിക്കും. ഇനി പറയുന്ന ലക്ഷണങ്ങളോട് കൂടിയുള്ളതാണ് തലവേദനയെങ്കില്‍ അവ ഗൗരവമുള്ളതാണെന്ന് മനസിലാക്കി ഉടൻ തന്നെ വൈദ്യ സഹായം നേടണം.
- പെട്ടന്നുണ്ടാകുന്ന പൊട്ടിപൊകുന്ന തരത്തിലുള്ള തലവേദന
- തലയുടെ ഒരേ വശത്ത് തന്നെ എല്ലായ്‌പോഴും വേദന വരുന്ന അവസ്ഥ
- ഉറക്കത്തില്‍ നിന്നുണര്‍ത്തുന്ന കഠിനമായ തലവേദനയും ഛര്‍ദിയും
- തലവേദനയ്ക്ക് മുമ്പ് ഛര്‍ദിയുണ്ടാവുക
- പ്രായം ചെന്നവരില്‍(നാല്‍പത് വയസിന് മുകളിലുള്ളവരില്‍) ആദ്യമായുണ്ടാകുന്ന തലവേദന
- ഇടയ്ക്കിടെയുള്ള പനി, മറ്റ് ശാരീരിക അസാസ്ഥ്യങ്ങള്‍
- തലവേദനയ്‌ക്കൊപ്പം കണ്ണിനോ, കൈകാലുകള്‍ക്കോ, നീണ്ട് നില്‍ക്കുന്ന പ്രവര്‍ത്തന വൈകല്യം.
- ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന തലവേദന
- തലവേദനയ്‌ക്കൊപ്പം കഴുത്ത് മടക്കാനുള്ള ബുദ്ധിമുട്ട്
Post Your Comments