മന്ത്രിമാരുടെ വിദേശയാത്രയെക്കുറിച്ച് വ്യക്തമാക്കി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാടുകൾ തുറന്നുപറഞ്ഞിരിക്കുന്നത്. മന്ത്രിമാർ വിദേശയാത്ര നടത്തണോ വേണ്ടയോ എന്ന് ചോദിച്ചാൽ വേണം എന്നാണ് അഭിപ്രായമെന്നും ഐഎഎസുകാരും സെക്രട്ടറിമാരും ഒക്കെ നമ്മുടെ നാട്ടിൽ നടപ്പാക്കിയാൽ ജനോപകാരപ്രദമായ ഏതെങ്കിലും പദ്ധതി ഉണ്ടെങ്കിൽ അതേപ്പറ്റി പഠിക്കാൻ യാത്ര അനിവാര്യമെങ്കിൽ അതിൽ ഒരു തെറ്റുമില്ലെന്നും ഹരീഷ് തുറന്നുപറയുന്നു. അതേസമയം ഓരോ യാത്രയുടെയും ചെലവെത്ര, ആവശ്യമെന്ത്, എന്താണ് ലക്ഷ്യമിടുന്നത്, ചെലവിന്റെ വിശദാംശങ്ങൾ എന്തൊക്കെ, എന്ത് നേടിയെന്ന് ഓരോ യാത്രയ്ക്കും ശേഷം സുതാര്യമായി പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Read also: മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് നടത്തിക്കൊണ്ടിരിക്കുന്നത് ഉല്ലാസയാത്രയാണെന്ന് ചെന്നിത്തല
Post Your Comments