Latest NewsIndia

സമ്മേളനത്തിൽ പ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്രക്ക് ജയ് വിളിച്ച് കോൺഗ്രസ് നേതാവ്

ന്യൂ ഡൽഹി: കോൺഗ്രസ്സ് സമ്മേളനത്തിൽ പ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്രയ്ക്ക് ജയ് വിളിച്ച് കൊണ്ഗ്രെസ്സ് നേതാവ്. ഡൽഹിയിൽ നടന്ന പൊതുറാലിയിലാണ് കോൺഗ്രസ് നേതാവ് സുരേന്ദർ കുമാറിന് അബദ്ധം പിണഞ്ഞത്. ഇതോടെ റാലിയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . ബവാനയിൽ നിന്നുള്ള സുരേന്ദർ മൂന്ന് തവണ എം‌എൽ‌എ ആയിരുന്നു .

ആര്‍എസ്‌എസ് വേദിയിൽ സോണിയയുടെ വിശ്വസ്തനായ കോൺഗ്രസ് നേതാവ്, ഭഗവദ് ഗീതയാണ് സ്വാതന്ത്ര്യ സമരത്തിന് കരുത്തേകിയതെന്നും അഭിപ്രായം

“സോണിയ ഗാന്ധി സിന്ദാബാദ്, കോൺഗ്രസ് പാർട്ടി സിന്ദാബാദ്, രാഹുൽ ഗാന്ധി സിന്ദാബാദ്, പ്രിയങ്ക ചോപ്ര സിന്ദാബാദ്” എന്നാണ് അദ്ദേഹം മൈക്കിലൂടെ അണികൾക്ക് പറഞ്ഞു കൊടുത്തത്. അതേസമയം തന്റെ തെറ്റ് മനസിലാക്കിയ ഉടൻ കുമാർ ക്ഷമ ചോദിക്കുകയും സ്വയം ശരിയാക്കുകയും “പ്രിയങ്ക ഗാന്ധി സിന്ദാബാദ്” എന്ന് പറഞ്ഞു. 2017 ലെ ഉപതിരഞ്ഞെടുപ്പിൽ കുമാർ ആം ആദ്മി പാർട്ടിയുടെ രാം ചന്ദറിനോട് പരാജയപ്പെട്ടിരുന്നു. വീഡിയോ കാണാം:

shortlink

Post Your Comments


Back to top button