KeralaLatest NewsIndia

എടിഎം ആക്രമണം, പ്രതികള്‍ ഒറ്റപ്പാലത്തെ ഹോട്ടല്‍ നടത്തിപ്പുകാര്‍

കൊണ്ടാഴി പാറമേല്‍പടി ജംക്ഷനിലെ എടിഎം കൗണ്ടര്‍ ആണ് കൊള്ളയടിക്കാന്‍ ശ്രമിച്ചത്.

തൃശൂര്‍: പഴയന്നൂര്‍ കൊണ്ടാഴി പാറമേല്‍പടിയില്‍ എസ്ബിഐ എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ചവര്‍ പിടിയില്‍. ഒറ്റപ്പാലം സ്വദേശികളായ പ്രജിത്തും രാഹുലുമാണ് പിടിയിലായത്. ഒറ്റപ്പാലത്ത് ഹോട്ടല്‍ നടത്തിപ്പുകാരാണ് രണ്ടുപേരും. സമാനരീതിയില്‍ ഒറ്റപ്പാലത്ത് കവര്‍ച്ച നടത്താന്‍ ശ്രമം നടന്നിരുന്നു.അയല്‍വാസികള്‍ കണ്ടതോടെ മോഷ്ടാക്കള്‍ കവര്‍ച്ച പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ച്‌ മുങ്ങുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കളുടെ കാര്‍ കാനയില്‍ കുടുങ്ങിയതോടെ വണ്ടിയുപേക്ഷിച്ചു. കൊണ്ടാഴി പാറമേല്‍പടി ജംക്ഷനിലെ എടിഎം കൗണ്ടര്‍ ആണ് കൊള്ളയടിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുകയും തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചാണ് ഇവര്‍ കാറില്‍ എത്തിയത്. എടിഎമ്മിനകത്തെ സിസിടിവി കാമറകള്‍ ടേപ്പ് ഉപയോഗിച്ച്‌ മറയ്ക്കുകയും ചെയ്തിരുന്നു.ശുചിമുറിയില്‍ പോകാന്‍ അയല്‍വാസി എഴുന്നേറ്റപ്പോഴാണ് ഗ്യാസ് കട്ടറിന്റെ വെളിച്ചം കണ്ടത്. ഉടനെ, അയല്‍വീട്ടുകാരെ വിവരമറിയിച്ചു. വീടുകളില്‍ ലെറ്റ് തെളിഞ്ഞതോടെ കള്ളന്‍മാര്‍ ഗ്യാസ് കട്ടറും മറ്റുപകരണങ്ങളും കാറില്‍ കയറ്റി തിടുക്കത്തില്‍ കടന്നുകളഞ്ഞു.

കോഴിക്കോട് പോക്സോ കേസിൽ മുങ്ങിയ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

മോഷ്ടാക്കള്‍ രണ്ടു പേരും ഹെല്‍മറ്റ് ധരിച്ചിരുന്നു. എടിഎം കൗണ്ടറിലെ കാമറയില്‍ പ്ലാസ്റ്ററൊട്ടിച്ചിട്ടുണ്ട്. കാനയില്‍ കുടുങ്ങിയ ഉടനെ അതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവറോട് സഹായം തേടി. രോഗിയുമായി പോകുകയായിരുന്ന ഓട്ടോ  ഡ്രൈ ഡവര്‍ പക്ഷേ, സഹായിച്ചില്ല. കള്ളന്‍മാര്‍ നല്ല തൃശൂര്‍ ഭാഷയിലാണ് സംസാരിച്ചതെന്ന് ഓട്ടോ  ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. കാര്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം.

shortlink

Post Your Comments


Back to top button