മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ രണ്ട് മാവോയിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഭാമ്രഗഡ് പ്രദേശത്ത് ശനിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍. വധിച്ച കമ്മ്യൂണിസ്റ്റ് ഭീകരരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഭാമഗ്രഡിലെ അബുജ്മദ് വനപ്രദേശത്ത് ഗഡ്ചിരോളി പോലീസിലെ സി 60 സേന പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഭീകരുടെ പരിശീലന കേന്ദ്രം ശ്രദ്ധയില്‍പ്പെട്ടത്. പരിശീലന ക്യാമ്പിലേക്ക് വന്ന സേനാംഗങ്ങളെ കണ്ടതും കമ്മ്യൂണിസ്റ്റ് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സേനയും പ്രത്യാക്രമണം നടത്തി. ആക്രമണത്തിന് ശേഷം ഭീകരര്‍ പ്രദേശത്തു നിന്നും ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസും സുരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വധിക്കപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.പ്രദേശത്തെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ പരിശീലന കേന്ദ്രത്തിന് സമീപത്തായാണ് ഏറ്റുമുട്ടല്‍ നടന്നത്
ALSO READ: ‘ഒരു രാജ്യം, ഒരു കാർഡ്’ എന്ന പദ്ധതി കേരളത്തിൽ യാഥാർഥ്യമാക്കാൻ ഒരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഡിസംബര്‍ രണ്ട് മുതല്‍ എട്ട് വരെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി വാരാചാരണമായി ആഘോഷിക്കാന്‍ ആയിരുന്നു മാവോയിസ്റ്റ് ഭീകരര്‍ പദ്ധതിയിട്ടിരുന്നതെന്നും, ഇതിനാണ് വനപ്രദേശത്ത് ക്യാമ്പു സ്ഥാപിച്ചതെന്നും അധികൃതര്‍ അറിയിച്ചു. ഇവരുടെ ക്യാമ്പില്‍ നിന്ന് നാല് തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍, ബാറ്ററി എന്നിവയും സേന പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം മാവോയിസ്റ്റ് ഭീകരരുടെ ക്യാമ്പ് സുരക്ഷാ സേന നശിപ്പിച്ചു. ഏകദേശം 80 ഓളം മാവോയിസ്റ്റ് ഭീകരര്‍ ഇവിടെ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നതായാണ് നിഗമനമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments