തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെതിരെ ബാര്‍ അസോസിയേഷന്റെ പ്രമേയം. വാഹനാപകട നഷ്ടപരിഹാരം പരാതിക്കാര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാണമെന്നുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കിയത്.. ഹൈക്കോടതിയുടെ ഉത്തരവ് അഭിഭാഷകരുടെ അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകര്‍ പ്രമേയം പാസാക്കിയത്.
Read Also : മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം: വഞ്ചിയൂര്‍ കോടതിയിലെ അഞ്ച് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു
ഹൈക്കോടതിയുടെ ഉത്തരവിനെ ബഹിഷ്‌കരിക്കാനും, ബാര്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് തങ്ങളുടെ പരാതി ചീഫ് ജസ്റ്റിസിനെ അറിയിക്കാനും ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഹൈക്കോടതി ഉത്തരവിനെ ബഹിഷ്‌കരിക്കാന്‍ അഭിഭാഷക അസോസിയേഷന്‍ തീരുമാനിക്കുന്നത് എന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടയാന്‍ ശ്രമിച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കും എന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷക സംഘടന ഹൈക്കോടതി ഉത്തരവിനെതിരെ പ്രമേയം പാസാക്കിയ വാര്‍ത്തയും പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്.
Post Your Comments