KeralaNews

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം: വഞ്ചിയൂര്‍ കോടതിയിലെ അഞ്ച് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു

വഞ്ചിയൂര്‍: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം വഞ്ചിയൂര്‍ കോടതിയിലെ ആക്രമണത്തില്‍ അഞ്ച് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. അഭിഭാഷകരായ രതിന്‍ ആര്‍,സുഭാഷ്, അരുണ്‍, രാഹുല്‍, ഷാജി എന്നിവര്‍ക്കെതിരെയാണ് കേസ്.

ഇന്നലെ ഇപി ജയരാജനെതിരെയുള്ള വിജിലന്‍സ് കേസ് പരിഗണിക്കുന്ന വഞ്ചിയൂര്‍ കോടതിയിലായിരുന്നു സംഭവം അരങ്ങേറിയത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരു കൂട്ടം അഭിഭാഷകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ജഡ്ജിയുടെ സാന്നിധ്യത്തിലായിരുന്നു ഈ കയ്യേറ്റം നടന്നത്. ഈ സമയം പൊലീസ് കയ്യുംകെട്ടി നോക്കിനില്‍ക്കുകയായിരുന്നു എന്നും ആക്ഷേപമുണ്ട്. കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിടുകയും മാധ്യമപ്രവര്‍ത്തകരുടെ ഡിഎസ്എന്‍ജി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കോടതിക്കുള്ളില്‍ നിന്നും കല്ലെറിയുകയും ചെയ്തു.

വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരെ കോടതിയില്‍ നിന്ന് തള്ളിപ്പുറത്തിറക്കുകയായിരുന്നു. രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകരേയും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ലേഖകനുമുള്‍പ്പെടെയുള്ളവര്‍ക്ക് നേരെയുണ്ടായ കയ്യേറ്റശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button