കാഞ്ചീപുരം: തമിഴ്നാട് കാഞ്ചീപുരത്ത് 20 കാരിയായ ദലിത് യുവതിയെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.കാഞ്ചിപുരം ആണ്ടി സിറുവല്ലൂര് രാജേഷ് (25) ആണ് അറസ്റിലായത്. ഉന്നത ജാതിയില്‍പ്പെട്ട രാജേഷും ദളിത് പെണ്‍കുട്ടിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ ഇരുവീട്ടുകാരും എതിര്‍ത്തു. രാജേഷ് ഉയര്‍ന്ന ജാതിയില്‍പ്പെട്ടതായതിനാല്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന് മാതാപിതാക്കള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ആണ്ടി സിരുവല്ലൂരിലെ വലജബാദിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇപ്പോള്‍ തിരിച്ചെത്തിക്കാമെന്ന് പറഞ്ഞാണ് രാജേഷ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയത്. എന്നാല്‍ പെണ്‍കുട്ടി തിരിച്ചെത്തിയില്ല. തുടര്‍ന്ന് നവംബര്‍ 23ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്കി. അന്വേഷണം പുരോഗമിക്കുന്നതിനിടെ വീടിന് സമീപത്തെ തോട്ടത്തില്‍ കത്തിക്കരിഞ്ഞ് ചതഞ്ഞരഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.
മരണത്തിന് കാരണം നിങ്ങളുടെ മകള്‍ തന്നെയാണെന്ന് രാജേഷ് പറഞ്ഞതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുകയുണ്ടായി എന്നും റിപ്പോർട്ട് ഉണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments