KeralaLatest NewsNews

ഇരുചക്രവാഹനത്തിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് : ഇന്ന് മുതല്‍ ആരംഭിയ്ക്കുന്ന കര്‍ശന പരിശോധനയെ കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: സംസ്ഥാനത്ത് പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ഇന്ന് മുതല്‍ നിര്‍ബന്ധമാക്കി. ഇതോടെ ഇന്നുമുതല്‍ ആരംഭിയ്ക്കുന്ന കര്‍ശന പരിശോധനയെ കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നതിങ്ങനെ, ആദ്യഘട്ടത്തില്‍ പിഴ ഒഴിവാക്കാനാണ് തീരുമാനം. എന്നാല്‍ പരിശോധന കര്‍ശനമാക്കും.

Read Also : ഹെല്‍മറ്റ് വേട്ട : പൊലീസിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

കുട്ടികളുള്‍പ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുന്‍പാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് നിര്‍ബന്ധമാക്കിയതോടെ ഹെല്‍മറ്റ് പരിശോധന ഇന്നുമുതല്‍ തന്നെ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് തീരുമാനം. വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ആദ്യ ഘട്ടത്തില്‍ ബോധവത്ക്കരണമായിരിക്കും ലക്ഷ്യം. പിഴ ഒഴിവാക്കി ഹെല്‍മറ്റ് വാങ്ങാന്‍ സാവകാശം നല്‍കുമെന്നാണ് വ്യക്തമാകുന്നത്.

ഹെല്‍മറ്റില്ലാതെയും സീറ്റ് ബല്‍റ്റില്ലാതെയും യാത്ര ചെയ്യുന്നവര്‍ക്കുള്ള 500 രൂപയാണ് പിഴയായി സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. സ്ഥിരമായി ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button