ന്യൂയോര്‍ക്ക്•സൗത്ത് ഡക്കോട്ടയിലെ ചേംബർലെനിൽ വിമാനം തകർന്ന് ഒമ്പത് പേർ മരിച്ചു. മരിച്ച ഒമ്പത് പേരിൽ രണ്ട് കുട്ടികളും പൈലറ്റും ഉൾപ്പെടുന്നു. മൂന്ന് പേര്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ട മൂന്ന് പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
വിമാനത്തില്‍ 12 പേരാണ് ഉണ്ടായിരുന്നത്. പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നുവീണത്. കാലാവസ്ഥാ വ്യതിയാനമാണ് അപകടകാരണമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വക്താവ് ലിൻ ലൺസ്‌ഫോർഡ് പറഞ്ഞു.
എഫ്‌എഎയും ദേശീയ ഗതാഗത സുരക്ഷാ ബോർഡും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments