കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ എത്തിയത് പതിവ് സ്റ്റൈലിൽ. നാഗമ്പടം സെന്‍റ് ആൻറണീസ് പള്ളിയിൽ മുട്ടു കുത്തി പ്രാർത്ഥിച്ച ശേഷം ഫ്രാങ്കോ കോടതിയിലേക്ക് പോയി. കേസ് ജനുവരി ആറിന് പരിഗണിക്കും. നടപടിക്രമങ്ങളുടെ ഭാഗമായി ഹാജരായ ബിഷപ്പിന് കോടതി ജാമ്യം നീട്ടി നൽകി.
വിചാരണയ്ക്ക് മുന്നോടിയായി ഹാജരാകാൻ കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്ന് ഫ്രാങ്കോയ്ക്ക് നോട്ടീസ് നൽകിയിരുന്നു. അനുയായികൾക്കും സഹവൈദികർക്കും ഒപ്പമായിരുന്നു പ്രാർത്ഥന. കേസ് പരിഗണിച്ച കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കി ജനുവരി ആറിലേക്ക് മാറ്റി.
ആദ്യം പ്രാർത്ഥന – നാഗമ്പടം സെൻറ് ആന്‍റണീസ് പള്ളിയിൽ അനുയായിവൃന്ദത്തോട് ഒപ്പമാണ് ഫ്രാങ്കോ എത്തിയത്. കത്തോലിക്കാ പ്രാർത്ഥന ശൈലിയിൽ 15 മിനിറ്റ് പ്രാർത്ഥന. സഹവൈദികരും ക്രൈസ്തവ സംഘടനാ ഭാരവാഹികളും ഫ്രാങ്കോയ്ക്ക് ഒപ്പം പ്രാർത്ഥിച്ചു. ഒടുവിൽ വെള്ള ടെമ്പോ ട്രാവലറിൽ അനുയായികൾക്കൊപ്പം കോടതിയിലേക്ക്. പാലാ മജിസ്ട്രേറ്റ് കോടതിയിൽ ആരാധകരെ കൈ ഉയർത്തി കാണിച്ച അതേ ഫ്രാങ്കോയെ തന്നെയാണ് കോട്ടയത്തും കണ്ടത്.
Post Your Comments