കാഞ്ഞങ്ങാട് : അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. നാലാം ദിനം ഏതാനും മത്സരങ്ങള്‍ ബാക്കി നില്‍ക്കെ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തൊട്ട് പിന്നാലെ കണ്ണൂര്‍ ജില്ല രണ്ടാമതായും ഉണ്ട്. സമാപന ദിവസമായ ഇന്ന് 14 വേദികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
കലോത്സവം സമാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. കണ്ണൂര്‍ ജില്ലയും തൊട്ട് പിറകേ ഒന്നാം സ്ഥാനം പിടിക്കാനായി ഒപ്പമുണ്ട്. ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ പോലെ കലോത്സവ നഗരിയിലേയ്ക്ക് ജനങ്ങളുടെ ഒഴുക്കാണ്. നാടോടി നൃത്തവും മാര്‍ഗംകളിയും ദേശഭക്തി ഗാനവുമുള്‍പ്പടെ 14 ഇനങ്ങള്‍ മാത്രമാണ് ഇന്ന് അരങ്ങിലെത്തുക. വൈകീട്ട് മൂന്ന് മണിക്ക് സമാപന സമ്മേളനം ആരംഭിക്കും.
Post Your Comments