Latest NewsNewsIndia

കമിതാക്കള്‍ വിഷം കഴിച്ചു മരിച്ച നിലയില്‍

മുംബൈ•പൽഘർ ജില്ലയിലെ വാഡ താലൂക്കിൽ യുവാവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തിയിട്ടില്ലെങ്കിലും കുടുംബങ്ങൾ തങ്ങളുടെ ബന്ധത്തിന് എതിരായതിനാലാണ് ഇരുവരും കടുംകൈ ചെയ്തതെന്ന് വാഡ പോലീസ് സംശയിക്കുന്നു.

വസായിയിലെ വിവിധ ഗ്രാമങ്ങളിൽ താമസിക്കുന്ന 22 കാരനായ നിതിൻ ഭുഗാദിനെയും 17 വയസുകാരിയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ജോലി ചെയ്തിരുന്ന വാസായിലെ നിർമാണ യൂണിറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. അവർ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അവരുടെ കുടുംബങ്ങൾ അതിനെതിരായിരുന്നു.

ചൊവ്വാഴ്ച രാവിലെ ജോലിക്ക് എന്ന് പറഞ്ഞു ഇറങ്ങിയ പെണ്‍കുട്ടി അന്ന് വൈകുന്നേരം മൂത്ത സഹോദരിയെ വിളിച്ച് വീട്ടിലേക്ക് മടങ്ങില്ലെന്ന് അറിയിച്ചു.

പിന്നീട്, ബുധനാഴ്ച വാഡയിലെ ഒറ്റപ്പെട്ട സ്ഥലത്ത് കമിതാക്കളെ അബോധാവസ്ഥയിൽ കണ്ടെടുത്തുകയായിരുന്നു. ഇവരെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button