Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ക്രൂര ലെെം​ഗിക പീഡനവും കൊലപാതകവും നടന്നത് ഒരു മണിക്കൂറിനുള്ളിൽ: തെലങ്കാനയില്‍ പ്രതിഷേധം കത്തുന്നു; ജനരോഷത്തെ തുടര്‍ന്ന് കോടതിയിൽ ഹാജരാക്കാതെ മജിസ്‌ട്രേറ്റിനെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു പ്രതികളെ റിമാന്‍ഡ് ചെയ്തു

മജിസ്‌ട്രേറ്റിനെതിരെയും പ്രതിഷേധം കടുത്തതോടെ മണ്ഡല്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിനെയും പിന്‍വാതിലിലൂടെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കേണ്ടി വന്നു.

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച്‌ കൊന്ന കേസിലെ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മണ്ഡല്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്. ജഡ്ജ് അവധിയായിരുന്നതിനാലും പ്രതികള്‍ക്കെതിരായ കടുത്ത പ്രതിഷേധം കണക്കിലെടുത്തുമാണ് മഹാബുബന്‍നഗറിലെ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ഹാജരാക്കാതെ പ്രതികളെ മണ്ഡല്‍ കോടതിയില്‍ ഹാജരാക്കിയത്.കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പ്രതികളായ മുഹമ്മദ് ആരിഫ്, ചെന്നകേശവലു, ജൊല്ലു ശിവ, ജൊല്ലു നവീന്‍, എന്നിവരെ ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

മജിസ്‌ട്രേറ്റിനെതിരെയും പ്രതിഷേധം കടുത്തതോടെ മണ്ഡല്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിനെയും പിന്‍വാതിലിലൂടെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കേണ്ടി വന്നു. ബലാത്സംഗവും കൊലപാതകവുമെല്ലാം പ്രതികൾ നടത്തിയത് ഒരുമണിക്കൂറിനുള്ളിലാണ്.പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ബുധനാഴ്ച രാത്രിയിലാണ് നിര്‍ഭയ മാതൃകയില്‍ രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഡോക്ടര്‍മാരെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചാണ് പ്രതികളുടെ വൈദ്യ പരിശോധന നടത്തിയത്.

ബുധനാഴ്ച രാത്രി കാണാതായ ഷാദ്‌നഗര്‍ സ്വദേശിയായ പ്രിയങ്ക റെഡ്ഡി എന്ന 26-കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ഹൈദരാബാദ് ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ നിന്ന് വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്. പാലത്തിന് ചുവട്ടിലാണ് മൃതദേഹം കിടന്നിരുന്നത്. 26കാരിയായ പ്രിയങ്ക കൊല്ലൂരു താലൂക്ക് വെറ്ററിനറി ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഷംഷാബാദിലെ വീട്ടില്‍നിന്ന് ബുധനാഴ്ച വൈകിട്ട് ത്വക്രോഗ വിദഗ്ധനെ കാണാന്‍ പോയ യുവതി രാത്രി 9.22 നു സഹോദരിയെ ഫോണില്‍ വിളിച്ച്‌ താന്‍ ഷംഷാബാദ് ടോള്‍ ബൂത്തിനു സമീപത്താണെന്നും വാഹനത്തിന്റെ ടയര്‍ പഞ്ചറായതായി ഒരാള്‍ പറഞ്ഞെന്നും അറിയിച്ചു.

അപരിചിതരായ കുറേ ആളുകള്‍ നില്‍ക്കുന്ന സ്ഥലത്താണ് പ്രിയങ്ക അകപ്പെട്ടത്. ഒരാള്‍ സഹായം വാഗ്ദാനം ചെയ്തുവെന്നും സംശയകരമായ സാഹചര്യത്തില്‍ ചില ലോറി ഡ്രൈവര്‍മാര്‍ സമീപത്തുണ്ടെന്നും പറഞ്ഞു. അപരിചിതരായ നിരവധിയാളുകളും ട്രക്കുകളും നിര്‍ത്തിയിട്ട സ്ഥലമാണെന്നും തനിക്ക് ഭയമാകുന്നുവെന്നും പ്രിയങ്ക ഭവ്യയോട് പറഞ്ഞു. കുറച്ച്‌ ദൂരം പോയാല്‍ അവിടെ ടോള്‍ ഗേറ്റുണ്ടെന്നും ഭയമുണ്ടെങ്കില്‍ വാഹനം അവിടെ വച്ച്‌ വീട്ടിലേക്ക് വരാനും സഹോദരി ഉപദേശിച്ചു.

പത്താംക്ലാസുകരിക്ക് ലൈംഗിക പീഡനം: മുത്തശ്ശിയും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍

പിന്നീട് 9.44 നു സഹോദരി തിരികെ വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. വ്യാഴാഴ്ച രാവിലെ വഴിയാത്രക്കാരാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നടപടി സ്വീകരിക്കണമെന്നു സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അന്വേഷിക്കാന്‍ ദേശീയ വനിതാ കമ്മിഷന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

പ്രിയങ്ക കഴുത്തിലണിഞ്ഞ ലോക്കറ്റ് തിരിച്ചറിഞ്ഞാണ് കൊല്ലപ്പെട്ടത് അവര്‍ തന്നെയെന്ന് കുടുംബം സ്ഥിതീകരിച്ചത്. പ്രിയങ്കയുടെ വാഹനവും കാണാതായി. കൊലയാളികളെ കണ്ടെത്താനായി 10 അന്വേഷണ ടീമുകളെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

അതേസമയം വെറ്ററിനറി ഡോക്ടറുടെ കൊലപാതകത്തിന് പുറകെ സമാനമായ രീതിയില്‍ മറ്റൊരു യുവതിയുടെ മൃതദേഹം കൂടി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തി. ഹൈദരാബാദിലെ ശംഷാബാദില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടറുടെ മൃതദേഹം ലഭിച്ച സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെയാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വെറ്ററിനറി ഡോക്ടറുടെ മരണത്തില്‍ രാജ്യത്താകെ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ സംഭവവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button