വയനാട്: വയനാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണ സംഘം സിപിഎം നേതാവിന്റെ മൊഴിയെടുത്തു. സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഗാഗറിന്റെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. യുവതിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഗഗാറിന്‍ മൊഴി നല്‍കിയത്. യുവതിയുടെ മരണത്തില്‍ ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഗഗാറിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും യുവതിയുടെ ഭര്‍ത്താവ് ജോണ്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള സ്വാഭാവിക നടപടിയായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞതാണെന്നും വൈത്തിരി പൊലീസ് വ്യക്തമാക്കി. അതേസമയം യുവതിയുടെ ശരീരത്തില്‍ മുറിവുകളേറ്റിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് യുവതിയുടെ ചുണ്ടിലും കഴുത്തിലും മര്‍ദ്ദനമേറ്റിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ALSO READ: സിപിഎം നേതാക്കളുടെ പിന്തുണയോടെ കോടികളുടെ മണി ചെയിന്‍ തട്ടിപ്പ്, മുഖ്യസൂത്രധാരന്‍ പിടിയില്‍
ഗഗാറിനെതിരെ പരാതി നല്‍കിയതിന് ജോണിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഗഗാറിന്റെ മകന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കാണിച്ച് ജോണ്‍ പരാതി നല്‍കിയിരുന്നു. തന്നെ മര്‍ദ്ദിച്ച സംഘത്തില്‍ വൈത്തിരി പഞ്ചായത്തംഗം എല്‍സിയും ഉണ്ടായിരുന്നതായി ജോണ്‍ ആരോപിച്ചിരുന്നു.
Post Your Comments