കട്ടപ്പന: ഇടുക്കി കട്ടപ്പനയിലെ സിപിഎം സഹകരണ ആശുപത്രി നഗരസഭയുടെ സ്ഥലം കയ്യേറിയതായി ആക്ഷേപം. ആശുപത്രി ഉദ്ഘാടന സമയത്ത് സ്റ്റേജ് കെട്ടാൻ നഗരസഭ അധികൃതർ അനുവദിച്ചു കൊടുത്ത സ്ഥലം അതിനുശേഷം അവർ കൈവശപ്പെടുത്തുകയായിരുന്നു. ഉദ്ഘാടനസമയത്ത് ആശുപത്രി കെട്ടിടത്തിന് മുന്നിലുള്ള നഗരസഭയുടെ സ്ഥലത്ത് സ്റ്റേജ് കെട്ടാൻ അനുമതി തേടി. മന്ത്രിയും, എംപിയുമെല്ലാം പങ്കെടുക്കുന്ന പരിപാടിയായതിനാൽ നഗരസഭ അനുമതിയും നൽകി. എന്നാൽ പിന്നീടങ്ങോട്ട് ഈ 12 സെന്റ് സ്ഥലം ആശുപത്രി അധികൃതർ സ്വന്തമെന്ന പോലെ ഉപയോഗിക്കാൻ തുടങ്ങി. കട്ടപ്പനയിലെ സിപിഎം സഹകരണആശുപത്രിയുടെ പ്രധാന ചട്ടലംഘനങ്ങളിലൊന്നായി നഗരസഭ ഓഡിറ്റ് വിഭാഗം കണ്ടെത്തിയത് പാർക്കിംഗിലെ പോരായ്മയാണ്. എന്നാൽ നഗരസഭക്ക് തന്നെ പണികൊടുത്താണ് ആ പോരായ്മ ആശുപത്രി അധികൃതർ പരിഹരിച്ചത്.
കട്ടപ്പനയിലെ സിപിഎം സഹകരണ ആശുപത്രി ഇരിക്കുന്ന സ്ഥലത്തിന് സി ഐ ടി യു നേതാവ് ലൂക്ക വാഴവര ആശ്രമം ആയുർവേദ കോളേജ് ഉടമ സിബിക്കുട്ടി ജി സെബാസ്ററ്യൻറെ കട്ടപ്പന ഗുരുമന്ദിരം റോഡിലുള്ള ഭൂമിയുടെ തണ്ടപ്പേർ ക്രമക്കേടിലൂടെ കൈവശപ്പെടുത്തിയാണ് തണ്ടപ്പേർ നൽകിയിരിക്കുന്നത്. സിബിക്കുട്ടി ജി സെബാസ്റ്റ്യൻ മുടങ്ങി കിടന്ന കരം അടയ്ക്കാൻ കട്ടപ്പന വില്ലേജ് ഓഫിസിൽ സമീപിച്ചപ്പോഴാണ് സി പി എം പ്രവർത്തകരുടെ ക്രമക്കേട് മനസ്സിലാക്കുന്നത്.
ALSO READ: സിപിഎം നേതാക്കളുടെ പിന്തുണയോടെ കോടികളുടെ മണി ചെയിന്‍ തട്ടിപ്പ്, മുഖ്യസൂത്രധാരന്‍ പിടിയില്‍
അതേസമയം കയ്യേറ്റം കണ്ടിട്ടും നടപടിയെടുക്കാതിരുന്നത് യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ വീഴ്ചയെന്നാണ് ബിജെപിയുടെ ആരോപണം. കയ്യേറ്റ സ്ഥലത്ത് കൊടികുത്തി ബിജെപി സമരവും ആരംഭിച്ചിട്ടുണ്ട്.
Post Your Comments