Latest NewsIndia

അസമിലെ തീവ്രവാദ സംഘടനയായ ഉള്‍ഫയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്കു നീട്ടി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ആസാമിലെ തീവ്രവാദ സംഘടനയായ ഉള്‍ഫയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്കു നീട്ടി കേന്ദ്രസര്‍ക്കാര്‍. കൊലപാതകങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും സംഘടന തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗ്രാമീണർക്ക് നേരെയുള്ള ആക്രമണങ്ങൾ ഉൾഫ തീവ്രവാദികൾ നിർത്താൻ തയാറാവുന്നില്ലായിരുന്നു.

പശ്ചിമബംഗാള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ്, നിലംതൊടാതെ സിപിഎം-കോണ്‍ഗ്രസ് സഖ്യം,സിറ്റിംഗ് സീറ്റും നഷ്ടപ്പെട്ടു

ബംഗ്ലാദേശിൽ നിന്നുമാണ് ഉൾഫ തീവ്രവാദികൾക്ക് ആയുധങ്ങൾ എത്തുന്നത്. നേരത്തെ ഇന്ത്യയിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 10 ട്രക്ക് ആയുധങ്ങള്‍ ബംഗ്ലാദേശ് തുറമുഖത്തുവെച്ച് പോലീസ് പിടിച്ചെടുത്തിരുന്നു. അന്ന് വ്യവസായമന്ത്രിയായിരുന്ന നിസാമി, തുറമുഖത്ത് ആയുധങ്ങളിറക്കാന്‍ സഹായിച്ചുവെന്നായിരുന്നു കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button