News

പെരുമ്പാവൂരില്‍ യുവതിയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ ഉമര്‍ അലി അസമില്‍ നിന്ന് നാടുകടത്തിയ കൊടും ക്രിമിനല്‍

കൊലപ്പെടുത്തിയ ശേഷം ക്രൂരമായി ബലാല്‍സംഗം ചെയ്ത ഇതരസംസ്ഥാനക്കാരനായ ഉമര്‍ അലി ജന്മനാടായ അസമിലെ ന്യൂഗാവ് ജില്ലക്കാര്‍ നാടുകടത്തിയ കൊടും ക്രമിനലാണെന്ന് കണ്ടെത്തി.

പെരുമ്പാവൂരില്‍ യുവതിയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി ഉമര്‍ അലി സ്വന്തം നാടായ അസമിലെ ന്യൂഗാവ് ജില്ലയില്‍ നിന്നും നാടുകടത്തിയ കൊടും ക്രിമിനല്‍. അന്വേഷണം അസമിലേക്ക് വ്യാപിപ്പിച്ചപ്പോ‍ഴാണ് പ്രതിയെക്കുറിച്ചുളള ഞെട്ടിക്കുന്ന വിവരങ്ങള്‍ പ്രദേശവാസികളില്‍ നിന്നും പൊലീസിന് ലഭിച്ചത്. പെരുമ്പാവൂരില്‍ കുറുപ്പംപടി തുരുത്തി സ്വദേശിനിയായ ദീപയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ക്രൂരമായി ബലാല്‍സംഗം ചെയ്ത ഇതരസംസ്ഥാനക്കാരനായ ഉമര്‍ അലി ജന്മനാടായ അസമിലെ ന്യൂഗാവ് ജില്ലക്കാര്‍ നാടുകടത്തിയ കൊടും ക്രമിനലാണെന്ന് കണ്ടെത്തി.

സ്ത്രീകളെ ശല്യം ചെയ്യലും കൈയ്യേറ്റവും പതിവാക്കിയതോടെ നാട്ടുകാര്‍ കൈകാര്യം ചെയ്തപ്പോ‍ഴാണ് ഇയാള്‍ നാടുവിട്ട് കേരളത്തിലെത്തിയത്. കുറുപ്പംപടി സ്വദേശിനിയായ ദീപയെ പ്രതി തൂമ്പ കൊണ്ട് തലയ്ക്കടിക്കുന്നതും ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്‍റെയും ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കേരളത്തിലെത്തിയ ഉമര്‍ അലി പകല്‍ മു‍ഴുവന്‍ മുഷിഞ്ഞ വേഷത്തില്‍ ഭിക്ഷാടനം നടത്തുകയും കിട്ടുന്ന പണത്തിന് രാത്രി കഞ്ചാവ് ലഹരിയില്‍ ക‍ഴിയുകയായിരുന്നു പതിവ്.

പകല്‍ ആളുകളോട് സൗമ്യമായാണ് ഉമര്‍ അലി പെരുമാറിയിരുന്നതെന്നാണ് പെരുമ്പാവൂരിലെ പ്രദേശവാസികള്‍ പറയുന്നത്. പലര്‍ക്കും ഉമര്‍ അലിക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടായിരുന്നു എന്ന് പോലും വിശ്വസിക്കാനായിട്ടില്ല. ദീപയെ ക്രൂരമായി കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യത്തില്‍ ഇയാളുടെ പെരുമാറ്റം അമിത ലഹരി ഉപയോഗിച്ച ആളുകളോട് സമാനമാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ കൈക്കോട്ട് കൊണ്ട് യുവതിയെ നിരവധി തവണ തലയ്ക്കടിക്കുകയും മരിച്ചോയെന്ന് ഉറപ്പാക്കുന്നതും കാണാം. പിന്നീടാണ് ക്രൂരമായി മാനഭംഗത്തിനിരയാക്കുന്നത്. തുടര്‍ന്നും കൈക്കോട്ട് ഉപയോഗിച്ച്‌ ക‍ഴുത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ട്.

മുഖം വികൃതമാക്കിയത് ആളെ തിരിച്ചറിയാതിരിക്കാന്‍ ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുമായി സംസാരിക്കുന്നത് മുതല്‍ കൊലപ്പെടുത്തുന്നത് വരെയുള്ള സിസി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ വസ്ത്രത്തില്‍ നിന്ന് യുവതിയുടെ ചോരയും സ്ഥലത്ത് നിന്ന് പ്രതിയുടെ വിവരലടയാളവും കണ്ടെടുത്തിട്ടുണ്ട്.സിസിടിവി ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതും തല്ലിപ്പൊളിച്ചു. രാവിലെ ഹോട്ടല്‍ തുറക്കാന്‍ എത്തിയ തൊഴിലാളിയാണ് പൂര്‍ണനഗ്ന്നമായി ചോരയില്‍ കുളിച്ചു കിടക്കുന്ന ദീപയുടെ മൃതദേഹം കണ്ടത്.

ര​​ണ്ടു​​വ​​യ​​സു​​കാ​​രി മ​​ക​​ള്‍ ജൊ​​വാ​​ന​​യെ വി​​ഷം ന​​ല്‍​​കി കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ല്‍ മാ​​താ​​വ് ലി​​ജിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊന്നത് അസം സ്വദേശിയായ ഉമര്‍ അലിയാണ് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നന്ന് വ്യക്തമായിരുന്നു. പ്രതി കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണ് എന്നാണ് പൊലീസ് പറയുന്നത്. വീട്ടുകാരുമായി ഏറെക്കാലമായി അകന്നു ജീവിക്കുകയായിരുന്നു ദീപ. രണ്ടു ദിവസമായി കൊലപാതകിയ്‌ക്കൊപ്പം ദീപയെ നാട്ടുകാര്‍ കണ്ടിച്ചുണ്ട്.കൊലപാതകത്തിന് തൊട്ടുമുന്‍പ് പ്രതി ലഹരിക്കായി പശ ഉപയോഗിച്ചതായി പൊലീസ് പറയുന്നു. സൈക്കിളിന്റെ ട്യൂബ് ഒട്ടിക്കുന്ന പശയാണ് ഉപയോഗിച്ചത്.

ഇത് ഉപയോഗിച്ച്‌ കഴിഞ്ഞാല്‍ മൃഗത്തിന് തുല്യമായ ആസക്തിയുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.എന്താണ് ചെയ്യുന്നതെന്ന് പ്രതിക്ക് ബോധമുണ്ടാകില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. രണ്ടാഴ്ച മുന്‍പ് സ്ത്രീകളെ ശല്യം ചെയ്തതിന് ഉമര്‍ അലിക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് തക്കതായ നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button