തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ നീക്കാന്‍ ശ്രമിച്ചതോടെ പോലീസ് മൂന്നുവതവണ ജലപീരങ്കി പ്രയോഗിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരായ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാണ് കെ.എസ്.യുവിന്റെ ആവശ്യം.
നേരത്തെ യൂണിവേഴ്സിറ്റി കോളേജിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നായിരുന്നു കെ.എസ്.യു അറിയിച്ചിരുന്നത്. എന്നാല്‍ അവസാനനിമിഷം സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ഗേറ്റിലേക്ക് മാർച്ച് നടത്തുകയായിരുന്നു. ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലാണ് എം.എ. വിദ്യാര്‍ഥിയും കെഎസ്യു പ്രവര്‍ത്തകനുമായ നിതിന്‍ രാജിനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
Post Your Comments