Latest NewsHealth & Fitness

രാത്രിയില്‍ തൈര് കഴിക്കുന്നവര്‍ സൂക്ഷിക്കുക

ഇതു രണ്ടും കൂടി ഒരുമിച്ച് കഴിക്കരുത്, കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇതു ചെയ്യാൻ പാടില്ല, കഴിച്ചു കഴിഞ്ഞ് ഇങ്ങനെ ചെയ്യരുത് തുടങ്ങിയ കാര്യങ്ങൾ പലപ്പോഴും ആഹാരം കഴിക്കാനിരിക്കുമ്പോൾ പറഞ്ഞു കേൾക്കാറുള്ളവയാണ് .പല വിരുദ്ധാഹാരങ്ങളും വിപരീത വീര്യം ഉള്ളവയാണ്.അവയിൽ ഒന്നാണ് പാലും മീനും. ഒന്ന് ഹോട്ടും മറ്റൊന്നു കോൾഡും ആണ് . അതിനാൽ ഇവ ഒരുമിച്ചു കഴിച്ചാൽ രക്തം അശുദ്ധമാകാനും രക്ത കുഴലുകളിൽ തടസമുണ്ടാകാനും കാരണമാകുന്നു എന്ന് ആയുർവേദത്തിൽ പറയുന്നു.ഏത്തപ്പഴം– പാൽ, തൈര്, മോരും വെള്ളം എന്നിവയുമായി കൂട്ടികഴിക്കുമ്പോൾ ദഹനക്കുറവും ചില വിഷപദാർത്ഥങ്ങളും ശരീരത്തിൽ ഉണ്ടാകുന്നതായി വിലയിരുത്തുന്നു.. അതിനാൽ ഇവയുടെ സ്ഥിരമായ ഉപയോഗം പനി, ചുമ, അലർജി എന്നിവയുണ്ടാകാൻ ഇടയാക്കുന്നു.

ദഹിക്കാൻ സമയമെടുക്കുന്ന തൈരും ചീസും രാത്രിയിൽ കഴിക്കുന്നത് മലബന്ധം ഉണ്ടാക്കുന്നു. ഇവ ഉച്ചഭക്ഷണത്തിന്റെ കൂടെയാണ് ഉത്തമം. എന്നാൽ മോരും വെള്ളത്തിന് ഈ പ്രശ്നമില്ല.ഭക്ഷണത്തിനു ശേഷം തണുത്ത വെള്ളം കുടിക്കുന്നത് ദഹനാഗ്നിയെ കുറയ്ക്കാനും ദഹനം കുറയ്ക്കാനും അലർജി, ജലദോഷം ഇവയുണ്ടാകാനും കാരണമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button