ആരോഗ്യകരായ ഭക്ഷണങ്ങള്‍ നമ്മള്‍ മലയാളികള്‍ക്കിടയിലുണ്ട്. കേരളത്തിന്റെ തനതായ ഭക്ഷണങ്ങള്‍. പ്രത്യേകിച്ചും പ്രഭാത ഭക്ഷണങ്ങള്‍.
പ്രഭാത ഭക്ഷണം അഥവാ പ്രാതല്‍ ശരീരത്തിന് ഏറെ അത്യാവശ്യമാണ്. കാരണം ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഭക്ഷണമാണിത്. ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും ശരീരം സംഭരിയ്ക്കുന്നത് ഇതിലൂടെയാണ്.
പ്രാതല്‍ കഴിച്ചില്ലെങ്കില്‍ വരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചില്ലറയുമല്ല. അമിത വണ്ണമുള്‍പ്പെടെ പല പ്രശ്നങ്ങളുമുണ്ടാകും.
രാവിലെ കഴിയ്ക്കാവുന്ന ആരോഗ്യകരമായ പ്രഭാത ഭക്ഷണത്തില്‍ ഒന്നാണ് പുട്ടും കടലയും. മലയാളികളുടെ തനതായ വിഭവം. ആവി പറക്കുന്ന പുട്ടും ചൂടു കടലക്കറിയും നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ധാരാളമാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് ശീലമാക്കുന്നത് ഏറെ നല്ലതാണ്.
പുട്ടും കടലയും നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. ഇവ രണ്ടും ചേരുമ്പോള്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, വൈറ്റമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയ പല ഘടകങ്ങളും ലഭിയ്ക്കുന്നു. പുട്ടിനു മാത്രമായും കടലയ്ക്കായും പല ആരോഗ്യ ഗുണങ്ങളുമുണ്ട്.
ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷണമായതു കൊണ്ടു തന്നെ പല ആരോഗ്യ ഗുണങ്ങളും ഒരുമിക്കുന്ന ഒന്നാണ് പുട്ട്. എണ്ണയുപയോഗിയ്ക്കാതെ പാചകം ചെയ്യുന്നതു കൊണ്ടു തന്നെ ഏറെ ആരോഗ്യകരമാണ് ഇത്.
കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയടങ്ങിയ പുട്ട് ഒരു ദിവസം മുഴുവന്‍ ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്.
പുട്ടിനൊപ്പെം കടലക്കറി എന്ന കോമ്പിനേഷനും ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. കടല കുതിര്‍ത്തി ഇതു വേവിച്ചുണ്ടാക്കുന്ന കറി പുട്ടിനു രുചി നല്‍കുന്നു എന്നു മാത്രമല്ല ആരോഗ്യ പരമായ പല ഗുണങ്ങളും നല്‍കുകയും ചെയ്യുന്നു. കടലയ്ക്കു മാത്രമായും പല ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്.
ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇതു കൊണ്ടു തന്നെ മസിലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. വിശപ്പു കുറയ്ക്കന്നതിനും തടി നിയന്ത്രിയ്ക്കുന്നതിനുമെല്ലാം പ്രോട്ടീന്‍ അത്യുത്തമമാണ്, വിശപ്പു കുറയ്ക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഇത് നല്ലതാണ്. കലോറിയും ഇതില്‍ കുറവേ അടങ്ങിയിട്ടുള്ളൂ.
Post Your Comments