ബാംഗ്ലൂര്‍: മടിവാളയിലെ ഫൊറന്‍സിക് ലാബില്‍ സ്ഫോടനം. ലാബില്‍ രാസപരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.സ്ഫോടനത്തില്‍ ആറു ശാസ്ത്രജ്ഞര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം ഉണ്ടായത്. പരിശോധനയ്ക്കായി വച്ചിരുന്ന ഒന്‍പത് രാസവസ്തുക്കളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments