KeralaLatest NewsNews

വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം … എന്ന വരികളുടെ സൃഷ്ടാവിന് ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം : ജ്ഞാനപീഠം പുരസ്‌കാരം ലഭിയ്ക്കുന്ന ആറാമത്തെ മലയാള സാഹിത്യകാരന്‍

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം മലയാളത്തിലെ പ്രസിദ്ധ സാഹിത്യകാരന്‍ അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് .സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ ചേര്‍ന്ന സമിതി ഐകകണ്ഠ്യേനയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം അച്യുതന്‍ നമ്പൂതിരി 43ഓളം കൃതികള്‍ രചിട്ടിട്ടുണ്ട്. 93ാം വയസ്സിലാണ് അക്കിത്തത്തിന് പുരസ്‌കാരം ലഭിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് പ്രധാന കൃതി.ഈ കൃതിയില്‍ നിന്നുള്ള വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍ ഏറെ പ്രസക്തമാണ്. 2017ല്‍ പദ്മശ്രീ നല്‍കി അക്കിത്തത്തെ രാജ്യം ആദരിച്ചിട്ടുണ്ട്. മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരമാണിത്.കവി ജി ശങ്കരക്കുറുപ്പാണ് മലയാളത്തിലേക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്‌കാരം കൊണ്ടുവരുന്നത്.

തകഴി, എസ്‌കെ പൊറ്റക്കാട്, എംടിവാസുദേവന്‍നായര്‍, ഒഎന്‍വി കുറുപ്പ് എന്നിവരാണ് ഇതിനു മുമ്ബ് ജ്ഞാനപീഠം നേടിയ മലയാളികള്‍.

കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവയും അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മലയാളത്തില്‍ ജ്ഞാനപീഠം ലഭിച്ചത് ഒ.എന്‍.വി കുറുപ്പിനായിരുന്നു

shortlink

Related Articles

Post Your Comments


Back to top button