ന്യുഡല്‍ഹി: പശ്ചിമ ബംഗാളിലും ഉത്തരാഖണ്ഡിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് നേട്ടം. ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസും ഉത്തരാഖണ്ഡിലെ ഒരു സീറ്റില്‍ ബി.ജെ.പിയും വിജയിച്ചു. ഉത്തരഖണ്ഡിലെ പിതോറഘട്ടില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ബി.ജെ.പി എം.എല്‍.എയും മന്ത്രിയുമായിരുന്ന പ്രകാശ് പന്ത് ജൂണില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.
പന്തിന്റെ ഭാര്യ ചന്ദ്രയാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. ബംഗാളിലെ മൂന്നുസീറ്റുകളില്‍ രണ്ടെണ്ണം മുന്‍പ് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സീറ്റ് ആയിരുന്നു.കരിംപുര്‍, ഖരാഗ്പുര്‍ സാദര്‍, കാലിയഗഞ്ച് എന്നീവിടങ്ങളിലാണ് ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ മൂന്നു സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുകയായിരുന്നു. കോണ്‍ഗ്രസും സി.പി.എമ്മും ഇവിടെ ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ് അംഗം പ്രമദ് നാഥ് റേയും മരണത്തെ തുടര്‍ന്നാണ് കാലിയഗഞ്ചില്‍ തെരഞ്ഞെടുപ്പ് വന്നത്.
വലിപ്പത്തില്‍ ചെറുതാണെങ്കിലും ആരോഗ്യ ഗുണത്തില്‍ ഒന്നാമത്
കരിംപുര്‍, ഖരാഗ്പുര്‍ സാദര്‍ എന്നിവിടങ്ങളിലെ തൃണമൂല്‍, ബി.ജെ.പി എം.എല്‍.എമാര്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ സീറ്റുകളില്‍ ഒഴിവുവന്നത്.2021ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായതിനാല്‍ ഈ ഉപതെരഞ്ഞെടുപ്പ് തൃണമൂലിനും ബി.ജെ.പിക്കും നിര്‍ണായകമാണ്.
Post Your Comments