Latest NewsIndia

പ്രമുഖ തമിഴ് നടൻ ബാലാ സിങ് അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ്‌ ചലച്ചിത്രതാരം ബാലാ സിങ്‌(67) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. നാടക നടനെന്ന നിലയിലായിരുന്നു തുടക്കം. 1983 ല്‍ മലയാള ചിത്രമായ മലമുകളിലെ ദൈവത്തിലൂടെ സിനിമയിലെത്തി. കേരള ഹൗസ്‌ ഉടന്‍ വില്‍പനയ്‌ക്ക്‌, മുല്ല തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സംവിധായകനെന്ന നിലയില്‍ നാസറിന്റെ ആദ്യ ചിത്രമായ അവതാരത്തിലൂടെയാണു തമിഴില്‍ ശ്രദ്ധേയനായത്‌. തുടര്‍ന്ന്‌ തമിഴ്‌, തെലുങ്ക്‌ ഭാഷകളിലായി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. കമലഹാസന്റെ ഇന്ത്യൻ സിനിമയിൽ ഒരു വേഷം ചെയ്തു വരികയായിരുന്നു അദ്ദേഹം.

shortlink

Post Your Comments


Back to top button