സുൽത്താൻ ബത്തേരി : ജനവാസ മേഖലയിൽ കടുവയിറങ്ങിയാതായി റിപ്പോർട്ട്. വയനാട് ചീരാൽ പണിക്കർ പടിയിലാണ് സംഭവം. . പ്രദേശവാസിയുടെ നായയെ കടുവ കൊന്നു തിന്നു. മേഖലയില്‍ പോലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. പ്രദേശത്തെ കൃഷിയിടത്തിൽ കടുവ ഉണ്ടെന്ന് നാട്ടുകാർ പറയുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു വനം വകുപ്പ് അധികൃതർ അറിയിച്ചു.
നേരത്തെ പെരിക്കലല്ലൂര്‍, മരകടവ് ഭാഗങ്ങളിലും കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ചീയമ്പത്ത് താല്‍കാലിക വാച്ചര്‍മാരെ അക്രമിച്ച കടുവ വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയിരുന്നു.അതേസമയം കണക്കെടുപ്പിൽ കര്‍ണാടക – തമിഴ്‌നാട് സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന വയനാട്, വയനാട് സൗത്ത്, നോര്‍ത്ത് വയനാട് വന്യജീവി സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വനം-വന്യജീവി വകുപ്പ് ക്യാമറ സ്ഥാപിച്ചാണ് കണക്ക് തയ്യാറാക്കിയത്.
Post Your Comments